മാഹി :പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് നിലനിന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷണർ റോയ്.പി.തോമസ് അറിയിച്ചു.
സംവരണം റദ്ദാക്കിയതിനെതിരെ പ്രതിപക്ഷ എം.എൽ.എ ശിവ നൽകിയ ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി കേസ് രണ്ടാഴ്ചത്തേക്ക് നീട്ടി.
തിരഞ്ഞടുപ്പ് നീട്ടണമെന്ന വിവിധ ഹർജികളെത്തുടർന്നുള്ള കോടതി ഇടപെടലിൽ രണ്ട് തവണയാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.തിരഞ്ഞെടുപ്പ് നാലു മാസം നീട്ടണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
സുപ്രീം കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹരജിയിലൂടെ തിരഞ്ഞെടുപ്പ് നടത്താൻ വിധി നേടിയെടുത്ത അഡ്വ.ടി.അശോക് കുമാറിനെ എതിർകക്ഷിയാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹർജി നൽകിയത്. ഈ സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് പെരുമാറ്റച്ചട്ടം നീക്കിയത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.