മാഹി: പൊതുമരാമത്ത് എൻജിനീയർമാരോട് പുതുച്ചേരി സർക്കാർ പുലർത്തുന്ന അവഗണനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കൂട്ട അവധിയെടുത്ത് പ്രത്യക്ഷസമരം തുടങ്ങി. പുതുച്ചേരി പി.ഡബ്ല്യു.ഡി എൻജിനീയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി അഞ്ച് മുതൽ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ജോ. സെക്രട്ടറി കെ.സി. സലിം അറിയിച്ചു.
ദീർഘകാല സർവിസിന് ശേഷം സർവിസിൽ നിന്ന് വിരമിക്കുന്ന എൻജിനീയർമാർക്ക് പെൻഷൻ പോലും നിഷേധിക്കുന്ന തരത്തിൽ പുതുച്ചേരി പൊതുമരാമത്ത് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്നും. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇടപെട്ടിട്ടും വകുപ്പ് സെക്രട്ടറി കാണിക്കുന്ന നിഷേധാത്മക നിലപാട് തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
നാല് ദശാബ്ദക്കാലത്തോളം സർക്കാറിനെ സേവിച്ച് വിശ്രമകാല ജീവിതത്തിലേക്ക് പ്രവേശിക്കുന്ന എൻജിനീയർമാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് ഒഴിവാക്കുക. ജൂനിയർ എൻജിനീയർമാരുടെ റിക്രൂട്ട്മെന്റ് റൂൾ ഒരു മാനദണ്ഡവും ഇല്ലാതെ പൊതുമരാമത്തു വകുപ്പ് സെക്രട്ടറി സ്വന്തം ഇഷ്ടപ്രകാരം ദേദഗതി വരുത്തി അർഹതപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് പ്രമോഷൻ നിഷേധിക്കുന്ന രീതി ഉടൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.