മാഹി: തലശ്ശേരി-മാഹി ബൈപാസിൽ ടോൾ നിരക്ക് ദേശീയപാത അതോറിറ്റി മുന്നറിയിപ്പില്ലാതെ കൂട്ടി. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം പിന്നിടുമ്പോഴേക്കും ടോൾ നിരക്ക് വർധിപ്പിച്ചത് വാഹന ഉടമകൾക്ക് ഇരുട്ടടിയായി. എന്നാൽ, ഒട്ടേറെ വാഹനങ്ങൾ കുറഞ്ഞ നിരക്കിൽ മാഹിയിൽനിന്ന് ഇന്ധനം നിറച്ച് ദേശീയപാതയിലൂടെ മാഹിപാലം വഴിയാണ് ഇപ്പോഴും കണ്ണൂർ ഭാഗത്തേക്ക് പോകുന്നത്.
ഇന്ധനം നിറക്കുന്നതിലൂടെയും ടോൾ ഒഴിവാക്കുന്നതിലൂടെയും വാഹന ഉടമകൾക്ക് യാത്രയുടെ ചിലവ് കുറയുകയും ചെയ്യും.
കാർ, ജീപ്പ്, വാൻ, എൽ.എം.വി വാഹനങ്ങൾക്ക് ഒരുഭാഗത്തേക്കുള്ള തുക 65ൽ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രനിരക്ക് 100ൽനിന്ന് 110 രൂപയായി.
ഈ വാഹനങ്ങൾക്കുള്ള പ്രതിമാസനിരക്ക് (50 യാത്രകൾക്ക്) 2,195 രൂപയിൽ നിന്ന് 2,440 രൂപയാക്കി. ജില്ലക്കകത്ത് രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രനിരക്കിൽ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്.
ടോൾ പ്ലാസയിൽനിന്ന് 20 കി.മീ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയിൽനിന്ന് 340 രൂപയാക്കിയും ഉയർത്തി.
വാഹനത്തിന്റെ വിഭാഗം, ഒരുയാത്രക്കുള്ള തുക, ഇരുഭാഗത്തേക്കുമുള്ള യാത്രനിരക്ക്, പ്രതിമാസനിരക്ക് (50 യാത്രകൾക്ക് ബാധകം)
കാർ, ജീപ്പ്, വാൻ, മറ്റ് എൽ.എം.വി -75 (65), 110 (100), 2440 (2195)
എൽ.സി.വി./എൽ.ജി.വി./മിനിബസ് -120 (105), 175 (160), 3940 (3545)
ബസ്/ ട്രക്ക് (രണ്ട് ആക്സിൽ) -250 (225), 370 (335), 8260 (7430)
വ്യാവസായിക വാഹനങ്ങൾ (മൂന്ന് ആക്സിൽ) -270 (245), 405 (365), 9010 (8105)
ഹെവി കൺസ്ട്രക്ഷൻ മെഷീനറി/ എർത് മൂവിങ് എക്യുപ്മെന്റ്/എം.എ.വി. (4+6 ആക്സിൽ) -390 (350), 585 (525), 12,955 (11,650)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.