മാഹി: ഈസ്റ്റ് പള്ളൂർ 110 കെ.വി സബ് സ്റ്റേഷന്റെ പിൻവശത്തുകൂടി അവറോത്ത് സ്കൂളിലേക്കു പോകുന്ന റോഡ് കനത്ത മഴയിൽ തോടായി. വാഹനങ്ങൾക്ക് മാത്രമല്ല ഇതുവഴി വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വെള്ളക്കെട്ട് ദുരിതം സൃഷ്ടിച്ചു.
റോഡിന് സമീപമുള്ളവർക്ക് വീട്ടിലേക്ക് കയറാനും കഴിയുന്നില്ല. ഇത് മാഹി മുനിസിപ്പാലിറ്റി രണ്ടു വർഷം മുമ്പ് ചെയ്ത ഇന്റർലോക്ക് മുഴുവനും ഇളകിയ നിലയിലുമാണ്. കനത്ത മഴയിൽ ഈ ഭാഗത്തെ പറമ്പുകളിലും റോഡിലും വെള്ളക്കെട്ട് പതിവാണ്. മഴ വെള്ളം ഒഴുകി പോവുന്നതിനുള്ള ഓവുചാലിന്റെ അപര്യാപ്തതയാണ് ഇതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
150 മീറ്റർ ദൂരത്തിൽ വെള്ളം കെട്ടി നിൽക്കുന്ന ഭാഗം അൽപം ഉയർത്തി ഓവുചാൽ പണിതിരുന്നെങ്കിൽ യാത്രികർക്ക് സുഗമമായി സഞ്ചരിക്കുവാൻ കഴിയുമെന്നും നാട്ടുകാർ പറഞ്ഞു. എം.എൽ.എയും റീജനൽ അഡ്മിനിസ്ട്രേറ്ററും നഗരസഭ കമീഷണറും റോഡ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.