മാഹി: മാഹിയിലെ റോഡുകളിലൂടെയുള്ള വാഹനയാത്ര അസഹനീയമാകുന്നു. വടകര ഭാഗത്തുനിന്ന് ദേശീയ പാതയിലൂടെ സുഗമമായി യാത്രചെയ്യുന്ന വാഹനങ്ങൾ കേന്ദ്ര ഭരണപ്രദേശമായ മാഹിയിൽ എത്തുന്നത് കുഴികൾ നിറഞ്ഞ റോഡിലേക്കാണ്. ഇരുചക്ര വാഹനങ്ങളുടെ യാത്രയും പരിതാപകരമാണ്. ഇടക്കിടെ ആശുപത്രി കവലക്ക് സമീപത്തെ കയറ്റത്തിൽ ലോറികൾനിന്ന് പോവുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം യന്ത്രത്തകരാർ കാരണം നിന്നുപോയ മത്സ്യവാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ പിന്നോട്ടുനീങ്ങി പിന്നിലുണ്ടായ ഓട്ടോറിക്ഷയിൽ തട്ടി നിൽക്കുകയാണുണ്ടായത്. മാഹിയിലെ റോഡിന്റെ അവസ്ഥ പരിചയമില്ലാത്ത ഡ്രൈവർമാർ മുന്നിലുള്ള വാഹനത്തിന് തൊട്ട് പിറകിലായി നീങ്ങുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
അഞ്ചിലേറെ സമാന സംഭവങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായതായി സമീപത്തെ വ്യാപാരികൾ പറയുന്നു. ഫസ്റ്റ് ഗിയറിൽ കയറ്റംകയറാൻ കഴിയാതെ പിന്നോട്ടുപോയത് കഴിഞ്ഞ ഞായറാഴ്ചയും ആവർത്തിച്ചിട്ടുണ്ട്. ടയറിന് പിന്നിൽ തടസ്സംവെക്കാതെയാണ് പല ഡ്രൈവർമാരും ഇങ്ങനെ ചെയ്യുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.