കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടാതെ നിരപരാധികളായ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്യുന്ന കൊളവല്ലൂര്‍, ചൊക്ലി പൊലീസിെൻറ അനീതിക്കെതിരെയും സി.പി.എം-പൊലീസ് ഗൂഢാലോചനക്കെതിരെയും ജില്ല യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാന പ്രകാരം കണ്ണൂര്‍ മണ്ഡലം യൂത്ത് ലീഗ് കാല്‍ടെക്സ് ഗാന്ധി സര്‍ക്കിളില്‍ നടത്തിയ നീതി സമരം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.പി. താഹിര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ഇസ്സുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസ്ലം പാറേത്ത്, ജില്ല ട്രഷറര്‍ മുസ്ലിഹ് മഠത്തില്‍, എം.പി. അനസ്, ഷകീബ് നീര്ച്ചാല്, യൂനുസ് നീര്ച്ചാല്, എം.കെ.പി. മുഹമ്മദ്, ഗസാലി താണ എന്നിവർ സംസാരിച്ചു.
പാനൂർ: സി.പി.എം-പൊലീസ് ഗൂഢാലോചനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നീതി സമരം നടത്തി. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂരിൽ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. നൗഫൽ പനോൾ അധ്യക്ഷത വഹിച്ചു. എ.പി. ഇസ്മായിൽ, നെല്ലൂർ ഇസ്മായിൽ, നാസർ പുത്തലത്ത്, കെ. അഷ്ഫാഖ്, അബൂബക്കർ ഞോലയിൽ, സാബിർ പള്ളിയിൽ എന്നിവർ നേതൃത്വം നൽകി. കല്ലിക്കണ്ടിയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി സി.കെ. മുഹമ്മദലി സംസാരിച്ചു. യൂനുസ് പട്ടാടം, മഹ്മൂദ് കുളത്തിങ്കര, സി.കെ. ഷാഹിർ എന്നിവർ നേതൃത്വം നൽകി. മുക്കിൽ പീടികയിൽ ഇ.എ. നാസർ ഉദ്ഘാടനം ചെയ്തു. സി.കെ. നജാഫ്, അഫ്നാസ് കൊല്ലത്തി, കെ.വി. റിയാസ്, മൻസൂറിെൻറ സഹോദരങ്ങളായ മുനീബ്, മുഹ്സിൻ, മുബീൻ എന്നിവർ പങ്കെടുത്തു.
പെരിങ്ങത്തൂർ: കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിെൻറ യഥാർഥ പ്രതികളെ പിടികൂടാതെ സി.പി.എം, പൊലീസ് ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് വിവിധ കേന്ദ്രങ്ങളിൽ നീതി സമരം നടത്തി. അണിയാരം, മുക്കിൽ പീടിക, കരിയാട് ബാലൻ പീടിക, പുതുശ്ശേരി പള്ളി, പെരിങ്ങത്തൂർ എന്നിവിടങ്ങളിലാണ് നീതി സമരം നടത്തിയത്. മുക്കിൽ പീടികയിൽ നടന്ന സമരം മുൻ പാനൂർ നഗരസഭ കൗൺസിലർ ഇ.എ. നാസർ ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ. നജാഫ്, അഫ്നാസ്, കെ.പി. റിയാസ് എന്നിവർ സംസാരിച്ചു. കൊല്ലപ്പെട്ട മൻസൂറിെൻറ സഹോദരങ്ങളായ മുനീബ്, മുഹ്സിൻ, മുബിൻ എന്നിവർ നീതിസമരത്തിൽ പങ്കെടുത്തു.
ചക്കരക്കല്ല്: മൻസൂർ വധക്കേസ് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, നിരപരാധികളായ യൂത്ത് ലീഗ് പ്രവർത്തകരെ വേട്ടയാടുന്ന ചൊക്ലി, കൊളവല്ലൂർ പൊലീസ് അധികാരികളുടെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന നീതി സമരം മൗവ്വഞ്ചേരിയിൽ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് ഷക്കീർ മൗവ്വഞ്ചേരി ഉദ്ഘാടനം ചെയ്തു. കെ. ഫർഹാൻ അധ്യക്ഷത വഹിച്ചു. വി.കെ. ഫാറൂഖ്, യു. ഫാസിൽ, കെ.ടി.പി. ഷമ്മാസ്, ടി.വി. മുസ്തഫ ഹാജി, ആക്കാവിൽ അബ്ദുൽ സലാം, കെ.ടി. ഷിബിലി, അജ്മൽ മുസ്തഫ, കെ.ടി. സഹൽ, മുഹമ്മദ് ആദിൽ എന്നിവർ സംസാരിച്ചു.
തലശ്ശേരി: യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽപീടികയിലെ മൻസൂർ വധക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടാതെ നിരപരാധികളായ യൂത്ത് ലീഗ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച കൊളവല്ലൂർ, ചൊക്ലി െപാലീസ് അനീതിക്കെതിരെ യൂത്ത് ലീഗ് നീതി സമരം സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന നീതി സമരം തലശ്ശേരി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് റഷീദ് തലായി ഉദ്ഘാടനം ചെയ്തു. തസ്ലിം ചേറ്റംകുന്ന് അധ്യക്ഷത വഹിച്ചു. അഫ്സൽ മട്ടാമ്പ്രം, ഫസൽ ചേരിക്കൽ, ആഷിഖ് മട്ടാമ്പ്രം, ഉമ്മർ വടക്കുമ്പാട്, മുനീർ, നൗഷാദ് എന്നിവർ സംസാരിച്ചു.
സൈദാർപള്ളി കുഞ്ഞാലിമരക്കാർ പാർക്ക് പരിസരത്ത് നടന്ന നീതിസമരം തലശ്ശേരി മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി തഫ്ലിം മാണിയാട്ട് മുഖ്യപ്രഭാഷണം നടത്തി. അഫ്സൽ മട്ടാമ്പ്രം, റമീസ് നരസിംഹ, മഹറൂഫ് മാണിയാട്ട്, ഗഫൂർ ചക്യത്ത്മുക്ക്, അദ്നാൻ, റഹ്മാൻ തലായി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.