സം​ഘ​ര്‍ഷാ​വ​സ്ഥ​യെ​ത്തു​ട​ര്‍ന്ന് അ​ണി​നി​ര​ന്ന പൊ​ലീ​സ്

മട്ടന്നൂരില്‍ കൊട്ടിക്കലാശത്തില്‍ വാക്കേറ്റവും ഉന്തുംതള്ളും

മട്ടന്നൂർ: മട്ടന്നൂരില്‍ നഗരസഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തില്‍ സംഘര്‍ഷാവസ്ഥ. എല്‍.ഡി.എഫ് - യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. പൊലീസ് ഏറെ നേരം പണിപ്പെട്ടാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.

വൈകീട്ട് 5.30 ഓടെയാണ് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായത്. പൊലീസ് ആവശ്യപ്പെട്ടതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം അവസാനിപ്പിച്ച് മൈക്ക് ഓഫാക്കി. എന്നാല്‍, യു.ഡി.എഫ് പ്രവര്‍ത്തകരോട് സമയം അവസാനിച്ചെന്ന് പൊലീസ് പറഞ്ഞിട്ടും പ്രസംഗം അവസാനിപ്പിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പി. പുരുഷോത്തമന്റെ നേതൃത്വത്തില്‍ കൂട്ടമായി യു.ഡി.എഫിന്റെ കൊട്ടിക്കലാശ സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ആരംഭിച്ചു. വേലിക്കെട്ടൊരുക്കി പൊലീസ് ഉദ്യോഗസ്ഥര്‍ സംഘര്‍ഷാവസ്ഥ തടഞ്ഞു.

എന്നിട്ടും യു.ഡി.എഫ് പ്രസംഗം നിര്‍ത്താതിരുന്നത് എല്‍.ഡി.എഫ് പ്രവര്‍ത്തകരെ പ്രകോപിതരാക്കി.വീണ്ടും ഉന്തും തള്ളുമായി. ഒടുവില്‍ ആറു മണിയായതോടെ പ്രസംഗം നിര്‍ത്തി യു.ഡി.എഫ് പ്രവര്‍ത്തകര്‍ പരിപാടി അവസാനിപ്പിച്ചു.

പിന്നീട് തലശ്ശേരി റോഡിലും കണ്ണൂര്‍ റോഡിലുമായി കൂടിനിന്ന ഇരുവിഭാഗത്തെയും കൂടുതല്‍ പൊലീസെത്തി പിരിച്ചുവിടുകയായിരുന്നു. ഡിവൈ.എസ്.പി കെ.വി. ബാബു, സി.ഐ എം. കൃഷ്ണന്‍, എസ്.ഐ കെ.വി. ഉമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

സംഭവമറിഞ്ഞു സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ, എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുമെത്തി. ഇളങ്കോ എത്തിയതോടെ ടൗണില്‍ അനാവശ്യമായി കൂട്ടംകൂടി നിന്നവരെ പൊലീസ് പിരിച്ചുവിട്ടു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്ന വീഴ്ചയാണ് കൊട്ടിക്കലാശം സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്.

എല്‍.ഡി.എഫിനോട് 5.30ന് നിര്‍ത്താന്‍ ആവശ്യപ്പെട്ട പൊലീസിന് യു.ഡി.എഫിന്റെ പ്രചാരണം അവസാനിപ്പിക്കാന്‍ സാധിച്ചില്ല. ഇതാണ് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാനിടയാക്കിയത്.

Tags:    
News Summary - Mattannur, there was a verbal altercation and pushing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.