മട്ടന്നൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്കി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടത് 2030 ഹജ്ജ് യാത്രികര്‍. കണ്ണൂരില്‍ നിന്നുള്ള ഈ വര്‍ഷത്തെ അവസാന യാത്രികരുമായി ഇന്നലെ വൈകുന്നേരം 3.30 നാണ് 145 യാത്രികരെയും വഹിച്ചുള്ള വിമാനം പറന്നത്. ഇതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം മറ്റൊരു ചരിത്രത്തിന് കൂടി സാക്ഷിയായി. കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റായി പ്രഖ്യാപനം വന്നത് മുതല്‍ തുടങ്ങിയതായിരുന്നു ക്യാമ്പിനുള്ള ഒരുക്കം.
ഈ മാസം നാലിനാണ് കണ്ണൂരില്‍ നിന്നും യാത്രക്കാരുമായി ആദ്യ വിമാനം പറന്നത്. തുടര്‍ന്ന് ഓരോ ദിവസവും 145 പേരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മക്കയിലേക്ക് പുറപ്പെട്ടു. 14 വിമാനങ്ങളിലായി 2030 ഹാജിമാരാണ് കണ്ണൂരില്‍ നിന്നും യാത്ര തിരിച്ചത്. 795 പുരുഷന്മാരും 1235 സ്ത്രീകളുമായിരുന്നു.
ഇതര സംസ്ഥാനത്തു നിന്നുള്ള യാത്രികരില്‍ 44 വന്നത് കര്‍ണാടകയില്‍ നിന്നായിരുന്നു. 44 പേരാണ് കണ്ണൂര്‍ വിമാനത്താവളം മുഖേന ഹജ്ജിനു പോയത്. പോണ്ടിച്ചേരിയില്‍ നിന്നും 25 പേരും ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും രണ്ടു പേര് വീതവും കണ്ണൂരില്‍ നിന്നും യാത്ര പുറപ്പെട്ടു.
വിമാനത്താവള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായി മാറി കണ്ണൂരിലെ ക്യാമ്പെന്ന് കിയാല്‍ എം.ഡി. സി. ദിനേശ്കുമാര്‍ പറഞ്ഞു. 21 ദിവസമാണ് കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിച്ചത്. യാത്രികരും വളരെ നല്ല അഭിപ്രായമാണ് ക്യാമ്പിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പരാതികള്‍ക്ക് ഇടം നല്‍കാതെ യാത്രക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു.
മട്ടനൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിലും, വായന്തോട് ഹജ്ജ് സേവന കേന്ദ്രത്തിലും സേവനം ചെയ്ത വളണ്ടിയര്‍മാരെ കേരള മുസലിം ജമാഅത്ത് അനുമോദിച്ചു. ഹജ്ജ് സേവന കേന്ദ്രത്തില്‍ നടന്ന അനുമോദന സമ്മേളനം സ്റ്റേറ്റ് സെക്രട്ടറി എ.കെ. ഹാമിദ് സാഹിബ് ഉദ്ഘാടനം ചെയ്തു.
അഷറഫ് സഖാഫി കാടാച്ചിറ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല പ്രസിഡന്റ് അബ്ദുൽ റഹീദ് സഖാഫി, കെ. ഉമര്‍ ഹാജി, അബ്ദുള്ള കുട്ടി ബാഖവി, ഹനീഫ് പാനൂര്‍, മുഹമ്മദ് മിസ്ബാഹി, നിസാര്‍ അതിരകം, മണയമ്പള്ളി ആബൂട്ടി ഹാജി, ടി.കെ. അബൂബക്കര്‍ മൗലവി, എം.കെ. ജബ്ബാര്‍ ഹാജി, ടി. യഹ്ഖൂബ് സഖാഫി, സയ്യിദ് സഅദ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.