മട്ടന്നൂര്‍: മട്ടന്നൂര്‍-മരുതായി-മണ്ണൂര്‍ റോഡിന്റെ നവീകരണ പ്രവൃത്തി നീണ്ടുപോകുന്നത് യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നതായി പരാതി. കലുങ്ക് നിര്‍മാണത്തിന്റെ ഭാഗമായി ഉത്തിയൂരില്‍ റോഡിലെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് ആഴമുള്ള കുഴിയിലേക്ക് കാര്‍ മറിഞ്ഞത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ോഡിന്റെ പകുതി ഭാഗത്തോളമാണ് കലുങ്ക് നിര്‍മിക്കാനായി കുഴിയെടുത്തത്. റോഡില്‍ പലയിടത്തും ഇതുപോലെ കുഴിച്ചിട്ടുണ്ട്. കുഴി എടുത്ത സ്ഥലത്ത് വേലിയോ സുരക്ഷ മുന്നറിയിപ്പോ സ്ഥാപിച്ചില്ലെന്നും അപകടത്തിന് ശേഷമാണ് ഇവ വെച്ചതെന്നും യാത്രക്കാര്‍ ആരോപിച്ചു. ബസുകള്‍ ഉൾപ്പെടെ നിരവധി വാഹനങ്ങള്‍ പോകുന്ന റോഡില്‍ രാത്രിയും മറ്റും അപകടസാധ്യത ഏറെയാണ്. കല്ലൂര്‍ അമ്പലത്തിന് സമീപത്ത് വെട്ടിപ്പൊളിച്ച റോഡ് മൂന്നുമാസമായിട്ടും ഗതാഗതയോഗ്യമാക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
മഴക്കാലം വരാനിരിക്കെ റോഡ് പണി ഈ നിലയില്‍ മുന്നോട്ടുപോയാല്‍ യാത്രാക്ലേശം ഇരട്ടിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴ പെയ്താല്‍ ചളിയും വെള്ളക്കെട്ടും മൂലം ഇരുചക്രവാഹനങ്ങള്‍ക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയാകും. ഒപ്പം വെള്ളം റോഡില്‍ കെട്ടിക്കിടക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം വേനല്‍മഴ പെയ്തപ്പോള്‍ നിരവധി ബൈക്ക് യാത്രക്കാര്‍ ചെളിയില്‍ തെന്നിവീണിരുന്നു. മട്ടന്നൂര്‍-മണ്ണൂര്‍ റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങിയിട്ട് നാലു വര്‍ഷത്തോളമായെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പൊറോറ ജങ്ഷൻ മുതല്‍ മട്ടന്നൂര്‍ വരെയുള്ള രണ്ടാമത്തെ റീച്ചിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.