മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് നടത്തും. നവംബര്‍ ആറ് മുതലാണ് സര്‍വിസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച മാത്രമാണ് സര്‍വിസ്. രാവിലെ പത്തിന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം ഉച്ചക്ക് രണ്ടിന് ജിദ്ദയിലെത്തും.
29,654 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍നിന്ന് ശൈത്യകാല ഷെഡ്യൂളുകളില്‍ മറ്റു പുതിയ സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വിമാനക്കമ്പനികള്‍ നിലവില്‍ കണ്ണൂരില്‍നിന്ന് നടത്തുന്ന അന്താരാഷ്ട്ര ആഭ്യന്തര സര്‍വിസുകള്‍ വിന്റര്‍ ഷെഡ്യൂളിലും തുടരും.
മുമ്പ് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗോ ഫസ്റ്റും സര്‍വിസ് പ്രഖ്യാപിച്ചെങ്കിലും റദ്ദാക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുൈബയിലേക്ക് കൂടി സര്‍വിസ് തുടങ്ങും. ആഴ്ചയില്‍ നാലു ദിവസമാണ് സര്‍വിസ് നടത്തുന്നത്. നിലവില്‍ ഗോ ഫാസ്റ്റ് മാത്രമാണ് കണ്ണൂര്‍- ദുൈബ സെക്ടറില്‍ സര്‍വിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.