അമ്മ ഫൗണ്ടേഷൻ അവാർഡ് ദാനം

തില്ലങ്കേരി: ശ്രീനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അമ്മ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 'അമ്മ ഡേ'യോടനുബന്ധിച്ച് അവാർഡ് ദാനം നടന്നു. ജൈവകർഷകനായ എം.കെ. സുരേഷ് ബാബു, സ്ത്രീ ശാക്തീകരണ പ്രവർത്തക പി.വി. രമണി, വിദ്യാഭ്യാസ പ്രവർത്തകൻ മുഴക്കുന്നിലെ എ. മൊയ്തീൻ മാസ്റ്റർ എന്നിവരെയാണ് അവാർഡ് നൽകി ആദരിച്ചത്.


മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഈഴച്ചേരി കൃഷ്ണൻ മാസ്റ്റർ ജേതാക്കൾക്ക് അവാർഡ് കൈമാറി. ഏകതാ പരിഷത്ത് അഖിലേന്ത്യാ പ്രസിഡൻറ് പി.വി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

മൂർക്കോത്ത് കുഞ്ഞിരാമൻ, കെ.പി.പത്മനാഭൻ, സി. ദിനേശൻ, അത്തിക്ക ദിവാകരൻ, പി.എം. ഗോപാലൻ നമ്പ്യാർ, വി.എം. പവിത്രൻ, കടയപ്രത്ത് ശ്രീധരൻ, പി.എം. പ്രേമലത, പി.എം. രാധാകൃഷ്ണൻ മാസ്റ്റർ, പി.വി. സുശീല തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Amma Foundation Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.