മട്ടന്നൂര്‍: നെല്ലൂന്നിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് മര്‍ദനമേറ്റു. നെല്ലൂന്നിയിലെ രസ്ന നിവാസില്‍ രഞ്ജിത്തിനാണ് മര്‍ദനമേറ്റത്. രണ്ട് കൈകള്‍ക്കും പരിക്കേറ്റ രഞ്ജിത്തിനെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്നാണ് അക്രമമുണ്ടായത്. കാറും തല്ലിത്തകര്‍ത്തു. സംഭവത്തിനുപിന്നില്‍ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.