ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മ​ട്ട​ന്നൂ​രി​ല്‍ റോ​ഡി​ലി​റ​ങ്ങി​യ​പ്പോ​ള്‍

ഗവര്‍ണര്‍ക്ക് കരിങ്കൊടി; 60 പേര്‍ക്കെതിരെ കേസ്

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​രി​ല്‍ ഗ​വ​ര്‍ണ​റെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന എ​സ്.​എ​ഫ്.​ഐ, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രാ​യ 60 പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​ട്ട​ന്നൂ​ര്‍ ഇ​രി​ട്ടി റോ​ഡി​ല്‍ ഗ​വ​ര്‍ണ​റു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ല്‍ 10 പേ​ര്‍ക്കെ​തി​രെ​യും തി​ങ്ക​ളാ​ഴ്ച ഗ​വ​ര്‍ണ​ര്‍ തി​രി​ച്ച് വ​രു​ന്ന​തി​നി​ടെ മ​ട്ട​ന്നൂ​ര്‍ ജ​ങ്ഷ​നി​ല്‍ ക​രി​​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ല്‍ 50 പേ​ര്‍ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

തു​ട​ര്‍ന്ന് എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നീ​ട് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ​ത്തി ഇ​വ​രെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ഇ​രി​ട്ടി​യി​ലും കേ​സ്

ഇ​രി​ട്ടി: വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ഇ​രി​ട്ടി​യി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച അ​ഞ്ച് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെതി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്.​എ​ഫ്.​ഐ ജി​ല്ല പ്രസി​ഡ​ന്റ് ക​രി​​െവ​ള്ളൂ​ർ സ്വ​ദേ​ശി വി​ഷ്‌​ണു പ്ര​സാ​ദ് (25), കോ​ളി​ക്ക​ട​വ് സ്വ​ദേ​ശി അ​ശ്വി​ൻ (23), കീ​ഴ്പ്പ​ള്ളി സ്വ​ദേ​ശി ക്രി​സ്റ്റ​ഫ​ർ ബാ​ബു (24), പേ​ര​ട്ട സ്വ​ദേ​ശി തേ​ജ​സ്സ് സി ​രാ​ജ് (18), കീ​ഴൂ​ർ സ്വ​ദേ​ശി യ​ദു കൃ​ഷ്ണ​ൻ (21) എ​ന്നി​വ​ർ​ക്ക് എ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

പേരാവൂർ ടൗണിലും കരിങ്കൊടി

പേ​രാ​വൂ​ർ: വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ എ​സ്.​എ​ഫ്.​ഐ പേ​രാ​വൂ​ർ ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​വൂ​ർ ടൗ​ണി​ൽ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മം ന​ട​ന്നു. പൊലീ​സ് ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ​തി​നാ​ൽ ഗ​വ​ർ​ണ​ർ ക​ട​ന്നു പോ​യ പ്ര​ധാ​ന പാ​ത​യി​ലെ​ത്താ​നോ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നോ ക​ഴി​ഞ്ഞി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി എ​സ്.​എ​ഫ്.​ഐ പേ​രാ​വൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഗി​രീ​ഷ്, പ്ര​സി​ഡ​ന്റ് സി. ​അ​ശ്വ​ന്ത്, അ​ക്ഷ​യ മ​നോ​ജ്, അ​രു​ൺ മാ​നു​വ​ൽ, അ​ഭി​ന​വ് അ​നി​ൽ​കു​മാ​ർ, പി.​വി. വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Tags:    
News Summary - Black Flag for Governor- Case against 60 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.