മട്ടന്നൂര്‍: പത്തൊമ്പതാം മൈല്‍ കാശിമുക്കില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര് മരിച്ച സംഭവത്തില്‍ സമീപ പ്രദേശങ്ങളില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തി. കാശിമുക്കിലെ വീട്ടിനുള്ളില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സ്ഫോടനത്തില്‍ അസമുകാരായ അച്ഛനും മകനും കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മട്ടന്നൂര്‍ എസ്.ഐ കെ.വി. ഉമേശന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
അപകടത്തിന് മുന്നേ കുപ്പികള്‍ ശേഖരിച്ചത് ചാവശേരിപറമ്പ് മേഖലയില്‍ നിന്നാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
പത്തൊമ്പതാം മൈലില്‍ നിന്നും പഴശി ഡാമിലേക്കു പോകുന്ന റോഡിലെ ക്രഷര്‍ പരിസരം, അതിന് സമീപത്തെ ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡ്, ഏളന്നൂര്‍ റോഡിലെ ചെങ്കല്‍ ക്വാറി മേഖല എന്നിവിടങ്ങളിലാണ് സംഘം അവസാനമായി പോയത്. ഇവിടെ നിന്ന് 11 ചാക്കോളം ബോട്ടിലുകള്‍ ലഭിച്ചതായാണ് പറയുന്നത്.
ഈ പ്രദേശങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അസം സ്വദേശികളായ ഫസല്‍ ഹഖ്, മകന് ഷഹിദുള്‍ ഹാ എന്നിവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.