മട്ടന്നൂര്‍: മട്ടന്നൂരിലെ കോണ്‍ഗ്രസ് ഓഫിസ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് റദ്ദാക്കിയ മട്ടന്നൂര്‍ നഗരസഭയുടെ നടപടി ഹൈകോടതി സ്റ്റേ ചെയ്തതായി കോണ്‍ഗ്രസ് നേതാക്കള്‍ മട്ടന്നൂരില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭക്കും സി.പി.എമ്മിനും തിരിച്ചടിയാണ് കോടതി നടപടിയിലൂടെ ഉണ്ടായതെന്നും നേതാക്കള്‍ ആരോപിച്ചു.
മട്ടന്നൂര്‍ ശിവപുരം റോഡില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മിക്കുന്ന രണ്ടുനില ഓഫിസ് കെട്ടിടത്തിെൻറ പെര്‍മിറ്റ് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതൃത്വം ഹൈകോടതിയില്‍ പോയത്.
2015-16 വര്‍ഷത്തില്‍ നഗരസഭയില്‍നിന്ന് അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഈ കാലയളവില്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ അപേക്ഷ നല്‍കിയെങ്കിലും നഗരസഭ പല ചട്ടവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പുതുക്കി നല്‍കിയില്ലെന്നും നഗരസഭക്കും സി.പി.എമ്മിനും ഏറ്റ തിരിച്ചടിയാണ് കോടതിയുടെ സ്റ്റേയെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ വി.ആര്. ഭാസ്കരന്, ടി.വി. രവീന്ദ്രന്, എം. ദാമോദരന്‍, എ.കെ. രാജേഷ്, കെ.വി. ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.