മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ മുസ്ലിം ലീഗ് കൗണ്‍സിലര്‍ എം.കെ. നജ്മ രാജിവെച്ചു. പാലോട്ടുപള്ളി വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഗവ. സ്കൂളില്‍ നിയമനം ലഭിച്ചതിനെത്തുടര്‍ന്നാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്. ലീഗിന് ഏറെ സ്വാധീനമുള്ള വാര്‍ഡില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നു.
മട്ടന്നൂര്‍ നഗരസഭ ഭരണസമിതിക്ക് ഒരുവര്‍ഷം കൂടിയാണ് കാലാവധിയുള്ളത്. എങ്കിലും എം.കെ. നജ്മയുടെ രാജി പ്രതീക്ഷിച്ച ഇടതുപക്ഷം വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വാര്‍ഡ് പിടിച്ചെടുക്കുകയാണ് ഇടതുപക്ഷത്തിെൻറ ലക്ഷ്യം.എന്നാല്‍, വാര്‍ഡില്‍ സുപരിചിതയായ സ്ഥാനാര്‍ഥിയെ നിര്‍ത്തി പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പൊരുക്കംകൂടി നടത്താനുള്ള അവസരമായാണ് മുസ്ലിം ലീഗ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.