മട്ടന്നൂര്‍: മട്ടന്നൂരില്‍ പോക്‌സോ പ്രത്യേക അതിവേഗ കോടതി ഹൈകോടതി ജഡ്ജി ഷാജി പി. ചാലി ഉദ്ഘാടനംചെയ്തു. പോക്‌സോ കേസുകളിലെ ഇരകള്‍ക്ക് കാലതാമസം കൂടാതെ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 28 കോടതികളില്‍ ഒന്നാണ് ഇരിട്ടി താലൂക്ക് പരിധി നിശ്ചയിച്ച് മട്ടന്നൂരില്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 125 കേസുകളാണ് മട്ടന്നൂരിലേക്ക് മാറ്റിയത്. ഇതില്‍ 19 കേസുകള്‍ ജഡ്ജി അനിറ്റ് ജോസഫ് സിറ്റിങ് നടത്തി.
സാക്ഷിവിസ്താരത്തിലേക്ക് കടക്കണമെങ്കില്‍ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതുണ്ട്. മട്ടന്നൂര്‍ നഗരസഭ സൗജന്യമായി അനുവദിച്ച കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. 1984 മേയ് 11നാണ് മട്ടന്നൂരില്‍ ആദ്യമായി കോടതി നിലവില്‍വന്നത്. അന്ന് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉദ്ഘാടനം ചെയ്തത് ചീഫ് ജസ്റ്റിസ് കെ. ഭാസ്‌കരന്‍ ആയിരുന്നു.
കെ.കെ. ശൈലജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈകോടതി ജഡ്ജി ഡോ. കൗസര്‍ എടപ്പകത്ത് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത്, ഉപാധ്യക്ഷ ഒ. പ്രീത, വി.കെ. സുരേഷ്ബാബു, അഡ്വ. സി.കെ. ലോഹിതാക്ഷന്‍, കൗണ്‍സിലര്‍മാരായ പി. ശ്രീനാഥ്, പി. രാഘവന്‍, വി.എന്‍. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. തലശ്ശേരി ജില്ല സെഷന്‍സ് ജഡ്ജി ജി. ഗിരീഷ് സ്വാഗതവും മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടി. ഐശ്വര്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.