മട്ടന്നൂര്‍: കെ.എസ്.ഇ.ബിയുടെ ചാവശ്ശേരി 110 കെ.വി സബ്‌സ്റ്റേഷനില്‍ തീപിടിത്തം. അഗ്‌നിശമനസേന ഉടൻ തീയണച്ച് വന്‍ദുരന്തം ഒഴിവാക്കി. മട്ടന്നൂര്‍ നിലയത്തിലേക്ക് പുതുതായി അനുവദിച്ച ഫോം ടെൻഡര്‍ ഉപയോഗിച്ചാണ് തീയണച്ചത്. കഴിഞ്ഞ ആറുമാസം മുമ്പ് ഇതേരീതിയില്‍ ഇവിടെ തീപിടിത്തമുണ്ടായിരുന്നു. രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായി.
സംഭവത്തെത്തുടര്‍ന്ന് മട്ടന്നൂര്‍, ഇരിട്ടി മലയോര മേഖലകളില്‍ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. മട്ടന്നൂര്‍ അഗ്നിരക്ഷ നിലയത്തിലെ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ സി.വി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ റിനു കുയ്യാലി, കെ.കെ. വിജില്‍, എ.എം.എ. അഖില്‍, രതീഷ്, വി.കെ. ജോണ്‍സണ്‍, കെ.കെ. വിശ്വനാഥന്‍, സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഷിജിത്ത് മാവില എന്നിവര്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.