ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ടെ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും

ഹജ്ജ്: രണ്ട് വിമാനങ്ങള്‍ ഇന്ന് പറന്നുയരും; 722 തീര്‍ഥാടകര്‍

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹ​ജ്ജ് തീ​ര്‍ഥാ​ട​ക ഒ​ത്തു​ചേ​ര​ലി​ന്​ ഞാ​യ​റാ​ഴ്ച ഹ​ജ്ജ് ക്യാ​മ്പ്​ സാ​ക്ഷി​യാ​യി. തി​ങ്ക​ളാ​ഴ്ച പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലെ 722 തീ​ർഥാ​ട​ക​രാ​ണ് ക്യാ​മ്പി​ല്‍ സം​ഗ​മി​ച്ച​ത്.

ഇ​ത്ത​വ​ണ വ​നി​ത ഹ​ജ്ജ് തീ​ര്‍ഥാ​ട​ക​ര്‍ക്ക് അ​നു​വ​ദി​ച്ച പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ പോ​കു​ന്ന​വ​രെ യാ​ത്ര​യാ​ക്കാ​ന്‍ എ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ണ്ട് വി​മാ​ന​ത്താ​വ​ള​വും പ​രി​സ​ര​വും വീ​ര്‍പ്പു​മു​ട്ടി. തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​ന്ന ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള 722 പേ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യും ഉ​ച്ച​ക്കു​മാ​യാണ് ക്യാ​മ്പി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.40ന് ​എ​സ്.​വി 5635 ന​മ്പ​ര്‍ വി​മാ​നം പു​റ​പ്പെ​ടും. ഇ​തി​ല്‍ 361 യാ​ത്ര​ക്കാ​രി​ല്‍ 177 സ്ത്രീ​ക​ളാ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 1.10ന് ​പു​റ​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍ക്ക് മാ​ത്ര​മാ​യു​ള്ള എ​സ്.​വി 5695 ന​മ്പ​ര്‍ വി​മാ​ന​ത്തി​ല്‍ 361 പേ​രാ​ണ്. രാ​വി​ലെ​യും ഉ​ച്ച​ക്കു​മാ​യി തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​ന്ന​വ​രി​ല്‍ 538 സ്ത്രീ​ക​ളാ​ണ്. സ്ത്രീ​ക​ളു​ടെ മാ​ത്രം വി​മാ​ന​ത്തി​ല്‍ യാ​ത്ര​യാ​വു​ന്ന​വ​ര്‍ക്കു​ള്ള യാ​ത്ര​രേ​ഖ​ക​ള്‍ വ​നി​ത വ​ള​ൻ​റി​യ​ര്‍മാ​രും വ​നി​ത സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ തീ​ര്‍ഥാ​ട​ക​ര്‍ ക്യാ​മ്പി​ലെ​ത്തി​യി​രു​ന്നു. ഇ​വ​രെ വ​ര​വേ​ല്‍ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു.

75ഓ​ളം സ്ത്രീവ​ള​ൻ​റി​യ​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ 150 വ​ള​ന്റി​യ​ര്‍മാ​രും സ്വാ​ഗ​തസം​ഘം സ​ബ് ക​മ്മി​റ്റി​ക​ളും സ​ജീ​വ​മാ​യി സേ​വ​ന​നി​ര​ത​രാ​യി.

മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍, മു​സ്​​ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ടി. സ​അ​ദു​ല്ല, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ ക്യാ​മ്പ് സ​ന്ദ​ര്‍ശി​ച്ചു. ഹ​ജ്ജ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, പി.​ടി. അ​ക്ബ​ര്‍, ക്യാ​മ്പ് ക​ണ്‍വീ​ന​ര്‍മാ​രാ​യ നാ​സ​ര്‍ അ​തി​ര​കം, സി.​കെ. സു​ബൈ​ര്‍ ഹാ​ജി തു​ട​ങ്ങി​യ​വ​ര്‍ അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Hajj-Two flights will take off on monday- 722 Pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.