മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കാര്‍ഗോ സര്‍വിസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഏറെ നാളത്തെ കാത്തിരുപ്പുകള്ക്കാണ് ഇതോടെ വിരാമമാകുന്നത്. രാജ്യാന്തര ചരക്കു നീക്കം ഈ മാസം 15 മുതല്‍ തന്നെ ആരംഭിച്ചേക്കും. ഇതിന് മുന്നോടിയായി ഇ.ഡി.ഐ സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതിെൻറ ഭാഗമായി കസ്റ്റംസ് ചീഫ് കമീഷണര്‍ ശ്യാംരാജ് പ്രസാദ്, കമീഷണര്‍ രാജേന്ദ്രകുമാര്‍, ജോ. കമീഷണര്‍ മനീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തി.
എയര്‍ കാര്‍ഗോ കോംപ്ലക്സ് പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായി ഡെപ്യൂട്ടി കമീഷണര്‍, മൂന്ന് സൂപ്രണ്ടുമാര്‍, മൂന്ന് ഇന്‍സ്പെക്ടര്‍മാര്‍, ക്ലാര്‍ക്ക്, ഹവില്‍ദാര്‍ എന്നിങ്ങനെ ഒമ്പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ച് കമീഷണര്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ 15നു മുമ്പ് ചുമതലയേല്‍ക്കും. വിമാനത്താവളത്തിലെ സന്ദര്‍ശനത്തിന് ശേഷം കിയാല്‍ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എം. സുഭാഷ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എൻജിനീയറിങ് കെ.പി. ജോസ്, ഹെഡ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് രാജേഷ് പൊതുവാള്, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വേലായുധന് തുടങ്ങിയ ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച ചെയ്തു.
ഈ മാസം 15ന് തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്ന തരത്തില്‍ മുന്നോട്ട് പോകാനാണ് ചര്‍ച്ചയില്‍ തീരുമാനമായത്. കിയാലിലെ കാര്‍ഗോ കോംപ്ലക്സിലെ സൗകര്യങ്ങള്‍ മികച്ചതാണെന്ന് കസ്റ്റംസ് സംഘം പറഞ്ഞു. 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കാര്‍ഗോ കോംപ്ലക്സിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി എന്നിവയുടെ അനുമതികളും ലഭിച്ചിരുന്നു. പഴം, പച്ചക്കറി കയറ്റുമതിക്ക് കേന്ദ്ര കൃഷിമന്ത്രാലയത്തിെൻറ അംഗീകാരവും 2020 ജൂണില്‍ ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് 1200 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള കാര്‍ഗോ കോംപ്ലക്സിെൻറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.