മട്ടന്നൂര്‍: വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ മട്ടന്നൂര്‍ മഹാദേവക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ബുധനാഴ്ച പുലര്‍ച്ച മുതല്‍ മണിക്കൂറുകള്‍ നീണ്ട ഉദ്വേഗത്തിനൊടുവിലാണ് ക്ഷേത്രം, ബോര്‍ഡ് ഏറ്റെടുത്തത്. ക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്വം ബോര്‍ഡ് അധികൃതര്‍ എത്തിയേക്കുമെന്ന വിവരത്തെത്തുടര്‍ന്ന് പ്രതിരോധിക്കാന്‍ ഭക്തരും ക്ഷേത്രസമിതി ഭാരവാഹികളും നന്നേകാലത്തുതന്നെ ക്ഷേത്രമുറ്റത്ത് തമ്പടിച്ച് തിരുമുറ്റത്തുനിന്ന് ഗേറ്റും പ്രധാനവാതിലും താഴിട്ടുപൂട്ടിയിരുന്നു. വന്‍ പൊലീസ് സംഘവും ഉദ്യോഗസ്ഥരും ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ചതോടെ ഭക്തര്‍ തിരുമുറ്റത്തുനിന്ന് പഞ്ചാക്ഷരീമന്ത്രം ഉരുവിട്ടു.
ഇതിനിടെ, ക്ഷേത്രത്തിനുപുറത്ത് ദേവസ്വം ബോര്‍ഡിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷം രൂപപ്പെട്ടതോടെ ഏതാനുംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍വശത്തെ പ്രധാന ഗേറ്റിെൻറ താഴ് പൊളിച്ച് അധികൃതര്‍ തിരുമുറ്റത്ത് പ്രവേശിക്കുകയായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എം.ആര്. മുരളിയും മറ്റ് ഉദ്യോഗസ്ഥരും ഓഫിസിലെത്തി. പിന്നീട് എക്സിക്യൂട്ടിവ് ഓഫിസറായി പി. ശ്രീകുമാര്‍ ചുമതലയേറ്റു. ക്ഷേത്രം ഏറ്റെടുക്കാൻ വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡ് ശ്രമിച്ചപ്പോഴൊക്കെ ക്ഷേത്രസമിതി ഭക്തജന കൂട്ടായ്മ ഉണ്ടാക്കി പ്രതിരോധം തീര്‍ക്കുകയായിരുന്നു.
മട്ടന്നൂരിലെ ജന്മിയായിരുന്ന മട്ടന്നൂര്‍ മധുസൂദനന് തങ്ങളുടെ കീഴിലായിരുന്ന മട്ടന്നൂര്‍ മഹാദേവക്ഷേത്രം 1971ലാണ് ജനകീയസമിതി ഏറ്റെടുത്തത്. തുടര്‍ന്ന് സി.എം. ബാലകൃഷ്ണന് നമ്പ്യാര്‍ ക്ഷേത്രസമിതി പ്രസിഡൻറായി. മരണംവരെയും അദ്ദേഹം തന്നെയായിരുന്നു സമിതി പ്രസിഡൻറ്. 48 വര്‍ഷം അദ്ദേഹം തുടര്‍ന്നു. പിന്നീട് നടുക്കണ്ടി പവിത്രന് പ്രസിഡൻറായി. ഇപ്പോള്‍ സി.എം. ബാലകൃഷ്ണന് നമ്പ്യാരുടെ മകന് സി.എച്ച്. മോഹന്‍ദാസാണ് പ്രസിഡൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.