മട്ടന്നൂർ: കേരള രാഷ്ട്രീയത്തിൽ ഇടതു മുന്നണിക്ക് ഭരണ തുടർച്ചയെന്ന ചരിത്രനേട്ടം സമ്മാനിച്ചശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആവേശകരമായ സ്വീകരണം. ബുധനാഴ്ച ഉച്ചയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മുഖ്യമന്ത്രിയെ എൽ.ഡി.എഫ് നേതാക്കൾ ചേർന്നാണ് വരവേറ്റത്. തുടർന്ന് വിമാനത്താവളം മുതൽ പിറണായി വരെയുള്ള യാത്രയിൽ വഴിയോരങ്ങളിൽ രക്തപതാകയേന്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയും അഭിവാദ്യങ്ങൾ അർപ്പിച്ചുമാണ് വരവേറ്റത്.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പിണറായിയിലെ വീട്ടിലേക്കുള്ള യാത്ര. ഭാര്യ കമല മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ വീണ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സഹദേവൻ, ഡോ. വി. ശിവദാസൻ എം.പി, കെ.പി. മോഹനൻ എം.എൽ.എ, കെ.കെ. ശൈലജ എം.എൽ.എ, പി.കെ. ശ്രീമതി, പി. ജയരാജൻ, സി.എൻ. ചന്ദ്രൻ, അഡ്വ. പി. സന്തോഷ്കുമാര്‍ എന്നിവർ ഉൾപ്പെടെ നിരവധി എൽ.ഡി.എഫ് നേതാക്കൾ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.