മട്ടന്നൂര്‍: ഷുഹൈബ് ഭവനപദ്ധതിയിലൂടെ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മൂന്ന് കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകള്‍ ഷുഹൈബിനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ മഹത്തരമായ ആദരാഞ്ജലിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
പദ്ധതിയിലെ മൂന്നാമത് വീടിന്റെ താക്കോല്‍ദാനവും കൂടാളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജന. സെക്രട്ടറി സി.കെ. ജിതിന്‍ അനുസ്മരണവും കൂടാളി പഞ്ചായത്തിലെ പുല്‍പക്കരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ മന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കെ.സി. അബു, ഷുഹൈബിന്റെ പിതാവ് എസ്.പി. മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ല പ്രസിഡന്റ് സുധീപ് ജയിംസ്, സംസ്ഥാന ഭാരവാഹികളായ കെ. കമല്‍ജിത്ത്, വിനീഷ് ചുള്ളിയാന്‍, നേതാക്കളായ ടി.വി. രവീന്ദ്രന്‍, സുരേഷ് മാവില, ദിലീപ് മാത്യു, ഒ.കെ. പ്രസാദ്, എം.വി. ചഞ്ചലാക്ഷി, പി.വി. ധനലക്ഷ്മി, കെ.വി. ജയചന്ദ്രന്‍, പി.വി. ഹരിദാസ്, കെ.കെ. കൃഷ്ണകുമാര്‍, കെ.സി. ബൈജു, ആര്‍.കെ. നവീന്‍ കുമാര്‍, കെ. പ്രശാന്ത്, ഹരികൃഷ്ണന്‍ പാളാട് എന്നിവർ സംസാരിച്ചു. അയൂബ് ബ്ലാത്തൂര്‍ സ്വാഗതവും ഒ.കെ. പ്രജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.