മട്ടന്നൂര്‍: ശമ്പളത്തില്‍ നിന്നു പിടിക്കുന്ന തുക പി.എഫ് അക്കൗണ്ടില്‍ കൃത്യമായി അടക്കാത്തതിനാല്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ഒരുവിഭാഗം ജീവനക്കാര്‍ ആശങ്കയില്‍. വിവിധ വിഭാഗങ്ങളിലായി വിമാനത്താവളത്തിന് ഏറ്റവും കൂടുതല്‍ സ്റ്റാഫിനെ നല്കിയ ഒരു ഏജന്‍സിയുടെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുകയാണ് പി.എഫ് അക്കൗണ്ടില്‍ കൃത്യമായി കയറാത്തത്. നാമമാത്ര ശമ്പളത്തില്‍ നിന്നു പിടിക്കുന്ന തുക, ജീവനക്കാരുടെ അക്കൗണ്ടില്‍ അടക്കാൻ മുഖ്യ ഏജന്‍സി, മറ്റൊരു ഏജന്സിയെയാണേത്ര ചുമതലപ്പെടുത്തിയിരുന്നത്.
എന്നാല്‍ മുന്നൂറോളം ജീവനക്കാരില്‍ പലരുടെയും പി.എഫ് വര്ഷങ്ങളായും മാസങ്ങളായും അക്കൗണ്ടില്‍ കയറിയില്ല എന്നാണു വിവരം. അപൂര്‍വം ചിലരുടെ ഏതാനും മാസത്തെ പി.എഫ് മാത്രം അക്കൗണ്ടില്‍ കയറിയിട്ടുണ്ട്.
2018 ഡിസംബര്‍ ഒമ്പതിനാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. അതിന് ഒരുമാസംമുമ്പാണ് വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചത്. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നവംബറില്‍ കരാര്‍ പുതുക്കേണ്ടതുണ്ട്. ഇനികേവലം ഏഴ് മാസം മാത്രമാണ് ഇതിനുള്ളത്.
ഈ വൈകിയ വേളയിലും പലരുടെയും പി.എഫ് തുക അക്കൗണ്ടില്‍ എത്താത്തതാണ് ജീവനക്കാരുടെ ആശങ്കക്കു കാരണം. വിമാനത്താവള കമ്പനിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കരാര്‍ അവസാനിച്ചാല്‍ പലരും അര്‍ഹമായ പി.എഫ് ആനുകൂല്യം ഇല്ലാതെ പുറത്തുപോകേണ്ടി വരും എന്നതാണു സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.