പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പ്; നാട്ടുകാർ കാട് വെട്ടിനീക്കി

മട്ടന്നൂർ (കണ്ണൂർ): പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടിനീക്കി. വെമ്പടി റോഡിൽ ആസിഫ്​ - സഫീറ ദമ്പതികളുടെ ഏഴ്​ വയസുള്ള മകൾ അയാ ഹംദയാണ് ഒരാഴ്ച മുമ്പ്​ വീട്ടു പരിസരത്തുനിന്ന് പാമ്പിന്‍റെ കടിയേറ്റ് മരിച്ചത്.

ഇവിടെ വീണ്ടും പാമ്പിനെ കണ്ടതോടെ നാട്ടുകാർ മുൻകൈ എടുത്ത്​ കാട് മൂടിയ സ്ഥലം വൃത്തിയാക്കുകയായിരുന്നു. നാട്ടുകാർ വാട്സാപ് ഗ്രൂപ്പ് വഴി സമാഹരിച്ച തുക കൊണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ്​ കാട്​ നീക്കിയത്​. വെമ്പടി 'കനിവ്' വാട്സാപ് കൂട്ടായ്മയിലെ സി.പി. ഹാരിസ്, റിഷാദ്, ടി.എം. ശിഹാബ്, അസ്ബീർ, പി. ആഷിഖ്, നിസാർ പുന്നാട്, ഷഫീർ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ഹംദക്ക്​​​ പാമ്പു കടിയേറ്റത്​. മെരുവമ്പായി എം.യു.പി.സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.