മട്ടന്നൂര്‍: അരികിടിഞ്ഞ് അപകടാവസ്ഥയിലായ മട്ടന്നൂര്‍-തലശ്ശേരി റോഡിലെ പഴശ്ശി കനാലിന്റെ നിര്‍മാണം ഇഴയുന്നു. നിര്‍മാണ പ്രവൃത്തി ആരംഭിക്കുകയും നിര്‍ത്തിവെക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. തലശ്ശേരി റോഡില്‍നിന്ന് വിമാനത്താവളത്തിലേക്ക് പോകാന്‍ കഴിയുന്ന കനാല്‍ റോഡാണ് ഒരുഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായത്. ഏറെക്കാലം നിലച്ച നിര്‍മാണം ജനുവരിയിലാണ് വീണ്ടും തുടങ്ങിയത്.
കനാല്‍ സുരക്ഷ ഭിത്തിയുടെ നിര്‍മാണം പാതിപിന്നിട്ടുണ്ട്. മൂന്നാഴ്ച മുമ്പ് നിര്‍ത്തിയ പ്രവൃത്തി വീണ്ടും പുനരാരംഭിക്കുകയായിരുന്നു. കല്ലൂരിലും തലശ്ശേരി റോഡിലുമാണ് കനാല്‍ റോഡുകളുടെ പ്രവൃത്തി തുടങ്ങിയത്. 60 മീറ്റര്‍ നീളത്തില്‍ സുരക്ഷ ഭിത്തി നിര്‍മിച്ചാണ് പണി നടത്തേണ്ടത്. 92 ലക്ഷം രൂപ ചെലവഴിച്ചാണ് കാര ഭാഗത്തേക്ക് പോകുന്ന റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത്.
കല്ലൂര്‍ ഭാഗത്തെ പ്രവൃത്തി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് എളുപ്പത്തിലെത്താന്‍ നിരവധി വാഹനങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് അരികിടിഞ്ഞ് അപകടാവസ്ഥയിലായത്. റോഡ് പരിചയമില്ലാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. റോഡിനോട് ചേര്‍ന്നാണ് കനാലിലേക്ക് മണ്ണിടിഞ്ഞ് താഴ്ന്നിരിക്കുന്നത്. മഴക്ക് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇതുവഴിയുള്ള യാത്ര പ്രയാസകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.