മാല പിടിച്ചുപറിച്ച സംഘം പിടിയില്‍

മട്ടന്നൂര്‍: കൊടോളിപ്രം കരടി പൈപ്പ് ലൈന്‍ റോഡില്‍ മാല പിടിച്ചുപറിച്ച രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന നായാട്ടുപാറ ട്യൂഷന്‍ സെന്ററിലെ അധ്യാപികയുടെ മൂന്നര പവന്‍ മാല പിടിച്ചുപറിച്ച് ഓടിരക്ഷപ്പെട്ട രണ്ടംഗ സംഘത്തെയാണ് പൊലീസ് പിന്നീട് പിടികൂടിയത്.

ഇരുചക്രവാഹനത്തിലെത്തിയ സംഘം റോഡരികില്‍ നിര്‍ത്തിയിടുകയും മാല പിടിച്ചുപറിച്ച് ഓടുകയുമായിരുന്നത്രെ. അധ്യാപിക ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് മരുതായിയില്‍ വയോധികയുടെ മാല ഇരുചക്രവാഹനത്തിലെത്തിയ സംഘം പിടിച്ചുപറിച്ച് രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിച്ചുവരുകയാണ്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - The group that stolen the necklace was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.