മട്ടന്നൂര്‍: വെളിയമ്പ്രയിലെ എളന്നൂര്‍ അയ്യപ്പ ക്ഷേത്രം, കാഞ്ഞിരമണ്ണ് മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം. ഞായറാഴ്ച പൂജകള്‍ക്കുശേഷം അടച്ച അയ്യപ്പ ക്ഷേത്രം തിങ്കളാഴ്ച തുറക്കാന്‍ എത്തിയപ്പോഴാണ് ശ്രീകോവിലിെൻറ പൂട്ട് പൊളിച്ചതായി കണ്ടത്.
ശ്രീകോവിലിനുള്ളില്‍ ഉണ്ടായിരുന്ന ഭണ്ഡാരവും സ്വര്‍ണത്താലിയും മോഷ്ടിച്ചതായി കണ്ടെത്തി. ഇവിടെ ഏകദേശം മുപ്പത്തിനായിരത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എട്ട് മാസം മുമ്പ് ക്ഷേത്രത്തിനു മുന്‍വശം റോഡരികിലുണ്ടായിരുന്ന ഭണ്ഡാരം കുത്തിത്തുറന്നിരുന്നു.
കിലോമീറ്ററുകള്‍ മാറി കാഞ്ഞിരമണ്ണ് മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടന്നു. ക്ഷേത്ര കമ്മിറ്റി അംഗം സമീപത്തെ പുഴയോരത്ത് ക്ഷേത്രത്തിെൻറ പൂട്ടുകണ്ട് ക്ഷേത്രത്തിലെത്തി നോക്കിയപ്പോഴാണ് പൂട്ടുപൊളിച്ച് വാതില്‍ തുറന്ന നിലയില്‍ കണ്ടത്. പുലര്‍ച്ച ഒരുമണിയോടെ രണ്ടുപേര്‍ ബൈക്കില്‍ കറങ്ങുന്നത് കണ്ടതായി സമീപത്തെ വീട്ടുകാര്‍ പൊലീസിൽ മൊഴി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.