മട്ടന്നൂര്‍: എം.ഡി.എം.എയുമായി യുവതികളുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ചക്കരക്കല്ല് കാപ്പാട് സ്വദേശി ഷാനിസ്, ഹൈദരാബാദ് സ്വദേശിനി വിഗ്ന മതീര, ചിക്ക് മംഗളൂരു സ്വദേശിനി നൂര്‍ സാദിയ എന്നിവരാണ് പിടിയിലായത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ മട്ടന്നൂര്‍ വാഴാന്തോടു നിന്നാണ് ഇവര്‍ 3.46 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് സംഘം പിടിയിലായത്. ബുധനാഴ്ച രാത്രി ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മട്ടന്നൂര്‍ വായന്തോടില്‍ വെച്ച് മൂവര്‍ സംഘത്തെയും എം.ഡി.എം.എയും പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ കെ.വി. പ്രമോദ്, പ്രിന്‍സിപ്പല്‍ എസ്.ഐ യു.കെ. ജിതിന് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവര്‍ സുഹൃത്തുക്കളാണ്. കാപ്പാട് സ്വദേശി ഷാനിസിനെതിരെ കഞ്ചാവുള്‍പ്പെടെയുള്ള കേസുകളില്‍ ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.