മട്ടന്നൂര്‍: വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ രണ്ടു പേരെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കക്കാട് ശാദുലിപ്പള്ളി സ്വദേശികളായ എ. ആഷിര്‍ (22), എം.കെ. മുഹമ്മദ് നാഫിഹ് (19) എന്നിവരെയാണ് മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ കെ.വി. പ്രമോദനും സംഘവും അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയെന്ന് കരുതുന്ന മറ്റൊരാള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നന്നാക്കാനായി നായാട്ടുപാറയിലെ രജീഷിന്റെ ഉടമസ്ഥതയിലുള്ള സ്പെയര്‍ ഹൗസ് എന്ന വര്‍ക്ക്ഷോപ്പില്‍ നല്കിയ ബൈക്കാണ് നാലിന് രാത്രി പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. മട്ടന്നൂര്‍ മേറ്റടിയിലെ സുജീഷിന്റേതാണ് ബൈക്ക്. തിങ്കളാഴ്ചയാണ് ബൈക്ക് മോഷണം പോയത് വര്‍ക്ക്ഷോപ് ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊളോളത്തെ ആക്രിക്കടയില്‍ നിന്ന് ബൈക്ക് കണ്ടെത്തി. ഗുഡ്സ് ഓട്ടോയില്‍ കയറ്റിയാണ് ബൈക്ക് ഇവിടെയെത്തിച്ചത്. പ്രതികള്‍ സമാന രീതിയില്‍ പലയിടത്ത് നിന്നായി മോഷ്ടിച്ച് കൊണ്ടുവന്ന വാഹന ഭാഗങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതേക്കുറിച്ച് അന്വേഷണം നടത്തി വരുകയാണെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ. ടി.സി. രാജീവന്, സി.പി.ഒ. മാരായ എം.ഡി. ജോമോന്, കെ.പി. രാഗേഷ്, ഷംസീര്‍ അഹമ്മദ്, കെ.വി. ധനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.