മുഴപ്പിലങ്ങാട്ടെ വെള്ളക്കെട്ട്: മോട്ടോർ ഉപയോഗിച്ച് വെള്ളം നീക്കാനുള്ള ശ്രമം തുടരുന്നു

മുഴപ്പിലങ്ങാട്: വെള്ളക്കെട്ട് പരിഹരിക്കാൻ അഞ്ച് എച്ച്.പിയുടെ നാല് സബ്മേഴ്സബൾ മോട്ടോറിന്‍റെ സഹായത്തോടെ വെള്ളം പുറത്തേക്കൊഴുകുന്ന പണികൾ പുരോഗിക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച വെള്ളം നീക്കം ചെയ്യുന്ന പണി ഇപ്പോഴും തുടരുകയാണ്.

ദേശീയപാതക്കരികിൽ നിർമ്മിച്ച ഓവുചാലിന്‍റെ സ്ലാബുകൾ നീക്കിയ ശേഷം മോട്ടോറിൽ നാലിഞ്ച് ഫ്ളക്സിബൾ പൈപ്പ് ഉപയോഗിച്ച് എതിർവശത്തേക്ക് വെള്ളം തള്ളിവിടുന്ന രീതിയിലാണ് പ്രവർത്തനം.

നേരിയ തോതിൽ വെള്ളം കുറഞ്ഞ് വരുന്നുണ്ടെന്നും ഇടക്കിടെ പെയ്യുന്ന മഴ തടസം സൃഷ്ടിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായത്.

Tags:    
News Summary - Muzhappilangad water logging: Efforts to move water using motor continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.