പാപ്പിനിശ്ശേരി: ദേശീയപാത നാലുവരിയാക്കുന്നതിെൻറ നടപടികൾ തുടങ്ങി. േവളാപുരം വരെയുള്ള പ്രദേശത്തെ വീടുകളും കടകളും ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് ഉടമകൾ കൈപ്പറ്റി. വീടുകളിൽനിന്നും അവരുടെ സാധന സാമഗ്രികൾ നീക്കം ചെയ്ത് താക്കോൽ അധികൃതർക്ക് കൈമാറണം. കടകമ്പോളങ്ങൾ ഒരു മാസത്തിനുള്ളിൽ ഒഴിവായി വൈദ്യുതി വിച്ഛേദിച്ച് താക്കോൽ കൈമാറണം. സർക്കാർ താക്കോൽ കൈപ്പറ്റി വസ്തു വകകൾ ഏറ്റെടുത്ത അടുത്ത ദിവസം തന്നെ തുകകൾ ഉടമകൾക്ക് ലഭിക്കും.
2013ൽ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങിയെങ്കിലും 2018 ലാണ് സർക്കാർ ഉത്തരവായത്. 2018ലെ വിലനിലവാര പ്രകാരമാണ് തുക അനുവദിക്കുന്നത്. തുക കൈപ്പറ്റുന്നതുവരെ പലിശയും ലഭിക്കും. ഇവർക്കവകാശപ്പെട്ട തുക വ്യാഴാഴ്ച ലഭിക്കും. ദേശീയപാത റവന്യൂ ഇൻസ്പെക്ടറും സംഘവും വ്യാഴാഴ്ച സ്ഥലത്തെത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.
ദേശീയപാതയുടെ നഷ്ടപരിഹാരത്തുക 75 ശതമാനം കേന്ദ്ര സർക്കാറും 25 ശതമാനം സംസ്ഥാന സർക്കാറുമാണ് വഹിക്കേണ്ടത്. എന്നാൽ, സംസ്ഥാന സർക്കാർ വിഹിതം ഇതേ വരെ ലഭിച്ചിട്ടില്ല. അതുകൊണ്ട്, മുഴുവൻ പേർക്കും നഷ്ടപരിഹാരത്തുക ഇപ്പോൾ വിതരണം ചെയ്യാൻ നിർവാഹമില്ലെന്നാണ് അധികൃതരിൽനിന്നറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.