കല്യാശ്ശേരി മംഗലശ്ശേരി താവയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന സംരക്ഷണ ഭിത്തി

ദേശീയപാത വികസനം: പാടശേഖരം രണ്ടാ‍യി മുറിച്ച് സംരക്ഷണഭിത്തി

കല്യാശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന സംരക്ഷണ ഭിത്തി കല്യാശ്ശേരി പഞ്ചായത്തിലെ പ്രധാന പാടശേഖരമായ മംഗലശ്ശേരി താവയെ രണ്ടായി മുറിക്കുന്നു. കൂറ്റൻ സംരക്ഷണ ഭിത്തിയാണ് ഇവിടെ ഉയരുന്നത്.

പുതിയ റോഡിന്റെ സംരക്ഷണത്തിന് ഇരുഭാഗത്തും മൂന്നുമീറ്ററിൽ അധികം ഉയരത്തിൽ കോൺക്രീറ്റ് ചെയ്താണ് ഭിത്തി സ്ഥാപിക്കുന്നത്. കൂറ്റൻഭിത്തി പ്രദേശത്ത് കാലവർഷത്തിൽ വൻദുരിതം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ. കല്യാശ്ശേരി, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലെ പ്രധാന ഭാഗങ്ങളിൽനിന്ന് കാലവർഷ കാലത്ത് മംഗലശ്ശേരി താവയുടെ മധ്യത്തിലൂടെ ഒഴുകുന്ന വെള്ളം പാറക്കടവ് തോട് വഴിയാണ് പുഴയിൽ ചേരുന്നത്.

പാടം മൂന്നുമീറ്ററിലധികം ഉയരത്തിൽ മണ്ണിട്ട് ഉയർത്തുമ്പോൾ വെള്ളംപോകാന്‍ ഒരുക്കിയത് രണ്ടു മീറ്റർ വീതിയുള്ള ഒരു കലുങ്ക് മാത്രമാണ്. കലുങ്കുകളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് കല്യാശ്ശേരി പഞ്ചായത്ത് അധികൃതർക്ക് ദേശീയപാത വിഭാഗം ഉറപ്പു നൽകിയിട്ടുള്ളത്.

മഴക്കാലത്ത് മംഗലശ്ശേരി താവയിലെ തോടിലൂടെയും പാടത്തിലൂടെയുമാണ് മഴവെള്ളം പരന്നൊഴുകുന്നത്. കൂറ്റൻ സുരക്ഷ ഭിത്തിയും യാഥാർഥ്യമായാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കാർഷിക സമൃദ്ധിക്കും വൻ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് കർഷകര്‍.

Tags:    
News Summary - National Highway Development: Protection wall by cutting farm land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.