കണ്ണൂർ വിമാനത്താവളത്തിൽ ഒരുകിലോ സ്വർണം പിടികൂടി

കണ്ണൂർ: ദോഹയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഒരു കിലോയിലധികം സ്വർണം പിടികൂടി. സ്വർണം കടത്തിയ കോഴിക്കോട് ഉണ്ണികുളം കാക്കത്തറമ്മൽ വീട്ടിൽ ജംഷീറിനെ പൊലീസ് പിടികൂടി. വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് എയർപോർട്ട് ​പൊലീസും സ്‌ക്വാഡും ചേർന്ന് മട്ടന്നൂർ കൂത്തുപറമ്പ് റോഡിൽ വെച്ചാണ് പിടികൂടിയത്.

പരിശോധനയിൽ നാല് ക്യാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ മിശ്രിതം കണ്ടെത്തു. സ്വർണ മിശ്രിതത്തിന് ഏകദേശം 1123 ഗ്രാം തൂക്കമുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധനയാണ് എയർപോർട്ടും പരിസരത്തും നടത്തിവരുന്നത്. വിമാനത്താവളത്തിലെ പരിശോധനയിൽനിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങുന്നവരാണ് അടുത്തിടെ പിടിയിലാകുന്നവരിൽ അധിക​വുമെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - One kg of gold seized at Kannur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.