പാനൂർ: മൊകേരിയിൽ 28 കുടുംബങ്ങൾ ഇനി പുതുവീടുകളിൽ ജീവിതം തുടങ്ങും. മൊകേരി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ 28 കുടുംബങ്ങൾക്ക് നിർമിച്ച വീടുകളുടെ താക്കോൽ വിതരണോദ്ഘാടനം മൊകേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വി.ഇ.ഒ എ. സാരംഗ് റിപ്പോർട്ട് അവതരിപ്പിച്ചു. ആകെ 60 ലൈഫ് ഗുണഭോക്താക്കളാണ് മൊകേരി പഞ്ചായത്ത് പരിധിയിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 32 വീടുകളുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്.
നിർമാണം പൂർത്തീകരിച്ച 16 വീടുകൾക്ക് സംസ്ഥാന മിഷനിൽനിന്ന് ലഭ്യമാക്കിയ സൗജന്യ ഇൻഷുറൻസ് കാർഡും ചടങ്ങിൽ വിതരണം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജശ്രീ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. മുകുന്ദൻ, വി.പി. റഫീഖ്, വി.പി. ഷൈനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ. പ്രസീത, കെ.പി. യൂസഫ്, കെ.ഇ. കുഞ്ഞബ്ദുല്ല, കെ. കുമാരൻ, എ.എം. ജഗദീപൻ, കെ.പി. ഉസ്മാൻ, അസിസ് കാങ്ങാടൻ, ജിതേഷ് ബാബു, കെ.പി. ശിവപ്രസാദ്, എൻ.കെ. ജയപ്രസാദ് എന്നിവർ സംസാരിച്ചു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ സ്വാഗതവും സെക്രട്ടറി കെ. സത്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.