അഞ്ച​ു ലക്ഷം കവർന്ന കേസ്; ചമ്പാട് സ്വദേശി പിടിയിൽ

പാ​നൂ​ർ: യു​വാ​വി​നെ ആക്ര​മി​ച്ച് അ​ഞ്ച് ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ ച​മ്പാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. അ​ര​യാ​ക്കൂ​ലി​ലെ താ​വു​പു​റ​ത്ത് ടി.​പി. പ്രി​യേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. പാ​ത്തി​പ്പാ​ലം സ്വ​ദേ​ശി ബി​സ്മി​ല്ലാ മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദി​നെ അ​ക്ര​മി​ച്ച് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ പാ​റാ​ട് വെ​ച്ച് ത​ട്ടി​പ്പറി​ച്ചെ​ന്നാ​ണ് കേ​സ്.

ഇ​തോ​ടെ കേ​സി​ൽ ഒ​മ്പ​ത് പേ​ർ അ​റ​സ്റ്റി​ലാ​യി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പാ​നൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ എം.​പി. ആ​സാ​ദി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്.​ഐ രാ​ജീ​വ​ൻ ഒ​ത​യോ​ത്തും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ശ്രീ​ജി​ത്ത്, ജോ​ഷി​ത്ത്, മി​നീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കൊ​ല​പാ​ത​ക കേ​സു​ക​ളി​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ച​മ്പാ​ട് അ​ര​യാ​ക്കൂ​ലി​ലെ ജ​ന്മീ​ൻ​റ​വി​ട ബി​ജു, അ​ര​യാ​ക്കൂ​ലി​ലെ റ​നീ​ഷ്, കു​ന്നോ​ത്ത് പ​റ​മ്പി​ലെ നി​ഹാ​ൽ, പൊ​ന്ന്യ​ത്തെ ഷം​ഷീ​ജ്, ച​മ്പാ​ട് സ്വ​ദേ​ശി കു​നി​യി​ൽ കൊ​ട്ട​യോ​ട​ൻ മാ​യാ​വി​യി​ൽ ജോ​ബി​ൻ ഭാ​സ്ക്​ർ, കു​ന്നോ​ത്ത് പ​റ​മ്പി​ലെ കു​നി​യി​ൽ വി​ജേ​ഷ്, സാ​യി​ഷ് എ​ന്നി​വ​രാ​ണ് നേ​ര​ത്തേ പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - 5 lakh stolen case-Champad native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.