പാനൂർ: മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ 10ാംതരം വിദ്യാർഥിയായ ചെണ്ടയാട് പൂവൻ വാഴയിൽ അഭിനവിന് കെ.പി.എസ്.ടി.എ പാനൂർ ഉപജില്ല കമ്മറ്റി 10 ലക്ഷം ചെലവഴിച്ച് നിർമിച്ച സ്നേഹവീട് സ്വദേശ് ഭവെൻറ താക്കോൽദാനം ഞായറാഴ്ച രാവിലെ 10ന് കെ. മുരളീധരൻ എം.പി നിർവഹിക്കും.
2018ലാണ് അഭിനവും അമ്മയും താമസിച്ചുകൊണ്ടിരുന്ന ഒറ്റമുറി വീട് കാറ്റിലും മഴയിലും മരം വീണ് തകർന്ന് വാസയോഗ്യമല്ലാതായി തീർന്നത്. ഹൃദ്രോഗിയായിരുന്ന പിതാവ് സജീവൻ ചികിത്സയിലിരിക്കെ ശസ്ത്രക്രിയക്കുശേഷം അഞ്ച് വർഷം മുമ്പ് മരിച്ചു.
അഭിനവിെൻറ മൂത്ത സഹോദരിയും ഏഴു വർഷം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. അമ്മ സാവിത്രി ഹൃദയവാൽവ് ചുരുങ്ങിക്കൊണ്ടിരിക്കുന്ന അസുഖത്തിന് ഏറെ വർഷങ്ങളായി ചികിത്സയിലാണ്.
പ്രളയാനന്തരം ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് വീട് നിർമിച്ച് നൽകണം എന്ന കെ.പി.എസ്.ടി.എ സംസ്ഥാന കമ്മറ്റിയുടെ നിർദേശം ഏറ്റെടുത്ത് പാനൂർ ഉപജില്ല അപേക്ഷ ക്ഷണിച്ചപ്പോൾ അനവധി പേരാണ് സഹായ അഭ്യർഥനയുമായി സമീപിച്ചത്.
കിട്ടിയ അപേക്ഷകളിൽനിന്ന് മാനദണ്ഡങ്ങൾക്ക് വിധേയമായാണ് അഭിനവ് സ്വദേശ് ഭവനു തിരഞ്ഞെടുക്കപ്പെട്ടത്. കെ.പി. രാമചന്ദ്രൻ ചെയർമാനും പി. ബിജോയി കൺവീനറും കെ.കെ. ദിദേശൻ ട്രഷററും ആയുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.