പാനൂർ: യൂത്ത് കോൺഗ്രസ് വനിത നേതാവിെൻറ വീടിനു നേരെ ആക്രമണം. പാനൂർ ലക്ഷംവീട് കോളനിക്ക് സമീപത്തെ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വി.കെ. ഷിബിനയുടെ 'കോരാലയം' വീടിനുനേരെയാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസും പിറ്റേ ദിവസവും ആക്രമണം നടന്നത്.
കല്ലേറിൽ ജനൽചില്ല് തകർന്നു. പാനൂർ നഗരസഭ രണ്ടാം വാർഡിലെ യു.ഡി.എഫ് ബൂത്ത് ഏജൻറായിരുന്നു ഷിബിന. കെ.പി.സി.സി സെക്രട്ടറി സജീവ് ജോസഫ്, ഡി.സിസി സെക്രട്ടറി കെ.പി. സാജു, വിനീഷ് ചുള്ളിയാൻ, സുധീപ് ജയിംസ് തുടങ്ങിയ നേതാക്കൾ വീട് സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
ചേലേരി: കൊളച്ചേരി പഞ്ചായത്ത് 15ാം വാർഡ് എടക്കൈയിൽ വിജയാഘോഷത്തിനിടെ എതിർ സ്ഥാനാർഥിയുടെ വീടിനു നേരെ ആക്രമണമുണ്ടായതായി പരാതി. യു.ഡി.എഫ് സ്ഥാനാർഥി ഷംസു കുളിയാലിെൻറ വീടിനു നേരെ പടക്കം എറിയുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. പടക്കം പൊട്ടുന്നതിെൻറ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. മയ്യിൽ പൊലീസ് സ്ഥലത്തെത്തി. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.