പാനൂർ: പാനൂരിൽ നിലവിലെ ചെയർപേഴ്സന്മാർ മത്സരത്തിനില്ല. പകരം മുൻ പ്രസിഡൻറുമാർ രംഗത്ത്. യു.ഡി.എഫ് സ്ഥാനാർഥി പട്ടികയിൽ മുൻ പാനൂർ പഞ്ചായത്ത് പ്രസിഡൻറ് പെരിക്കാലി ഉസ്മാൻ, മുൻ പെരിങ്ങളം പഞ്ചായത്ത് പ്രസിഡൻറ് ഷീന ഭാസ്കരൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.
നിലവിലെ ചെയർപേഴ്സൻ സുവർണയും മുൻ ചെയർപേഴ്സൻ കെ.വി. റംല ടീച്ചറും മത്സരത്തിനില്ല. ലീഗിെൻറ നിലവിലെ കൗൺസിലർമാരായ വി. ഹാരിസ്, ഉമൈസ തിരുവമ്പാടി എന്നിവർ മത്സരിക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസ് കൗൺസിലർമാർ ആരുംതന്നെ ഇക്കുറി മത്സരിക്കാനില്ലെന്നറിയുന്നു.
ഇതോടൊപ്പം ഇക്കുറി കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും മുതിർന്ന ഭൂരിഭാഗം നേതാക്കളും മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയും ഉണ്ട്. എൽ.ഡി.എഫ്, കോൺഗ്രസ് സ്ഥാനാർഥി പട്ടികകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.