പാനൂർ: ഇത് പാനൂർ എ.ഇ.ഒ ഓഫിസ്. ഓരോ ഫയലിലും ഓരോ ജീവിതമാണ് എന്ന പ്രഖ്യാപനത്തിന് ഇവിടെ പുല്ലുവില. ഒരു വർഷത്തിനിടെ പാനൂർ എ.ഇ.ഒ ഓഫിസിൽ വന്നുപോയത് 10 സൂപ്രണ്ടുമാരാണ്. ആഴ്ചകളുടെ ഇടവേളകളിലാണ് പുതിയ സൂപ്രണ്ടുമാർ ചാർജെടുക്കുന്നത്.
ഓഫിസിന് കീഴിലുള്ള പല വിദ്യാലയങ്ങളിലും അധ്യാപകരുടെ ശമ്പളം പലതവണ മുടങ്ങി. നിയമനങ്ങൾ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾക്കുള്ള ഫയലുകൾ മാസങ്ങളായി കെട്ടിക്കിടക്കുന്നു. തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽനിന്നും പ്രമോഷനും ട്രാൻസ്ഫറും ശിക്ഷ ട്രാൻസ്ഫറുമായി വരുന്നവർ ഇവിടെ ജോയിൻ ചെയ്ത് ലീവെടുക്കുകയും അടുത്തുള്ള പ്രദേശങ്ങളിലേക്ക് ട്രാൻസ്ഫർ നേടി രക്ഷപ്പെടുകയും ചെയ്യുന്നത് തുടർക്കഥയായി മാറി.
ഓഫിസിന്റെ അവസ്ഥയിൽ കെ.പി.എസ്.ടി.എ പാനൂർ ഉപജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പരിഹാര നടപടിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടിയിലേക്ക് കടക്കാൻ ഉപജില്ല കമ്മിറ്റി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.