പാനൂർ: അഭ്യസ്തവിദ്യരായ യുവാക്കളെ മത്സര പരീക്ഷകളിൽ സജ്ജമാക്കാൻ പാനൂർ ജനമൈത്രി പൊലീസിെൻറ ശ്രമഫലമായി രൂപം കൊണ്ട ഇൻസൈറ്റ് മത്സര പരീക്ഷ പരിശീലന പദ്ധതിക്ക് സ്വപ്ന സാക്ഷാത്കാരം.
കഴിഞ്ഞ വർഷത്തെ നിരന്തര പരിശീലനത്തിെൻറ ഫലമായി 36 വിദ്യാർഥികൾക്കാണ് കേന്ദ്ര-കേരള കേഡറുകളിൽ ജോലി ലഭിച്ചത്. ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, അസം റൈഫിൾസ്, ഇന്തോ-തിബത്തൻ പൊലീസ്, കരസേന, പൊലീസ്, ജയിൽ, എക്സൈസ് വകുപ്പുകളിൽ ജോലി ലഭിച്ച 36 പേരെയും ആനയിച്ച് പാനൂർ ബസ്സ്റ്റാൻഡിൽനിന്ന് ഘോഷയാത്രയായി സ്വീകരിച്ച് ജനമൈത്രി ഹാളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അനുമോദന യോഗം ബത്തേരി ഡിവൈ.എസ്.പിയും ഇൻസൈറ്റ് പരിശീലന പദ്ധതിയുടെ മുഖ്യ സൂത്രധാരനുമായ വി.വി. ബെന്നി ഉദ്ഘാടനം ചെയ്തു.
എ.സി.പി കെ.ജി. സുരേഷ് അധ്യക്ഷതവഹിച്ചു. ഡോ.കെ.വി. ശശിധരൻ, രാജു കാട്ടുപുനം, പ്രിൻസിപ്പൽ എസ്.ഐ നിജീഷ്, ഡോ. മധുസൂദനൻ, ജനമൈത്രി പൊലീസ് ഇൻ ചാർജ് സുജോയ്, പി.ആർ.ഒ ദേവദാസ്, കെ. രാജീവൻ, സജീവ് ഒതയോത്ത് എന്നിവർ സംസാരിച്ചു. സി.ഐ റിയാസ് ചാക്കീരി സ്വാഗതവും ഇ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.