പാനൂർ: പാനൂർ ഉപജില്ലയിൽ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് തൂവക്കുന്ന് ടൗണിലെ കൊളവല്ലൂർ ഗവ.എൽ.പി സ്കൂൾ നാളെ തുറക്കില്ല. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കാണ് തിങ്കളാഴ്ച തുറന്നുപ്രവർത്തിക്കാൻ പറ്റാതാക്കിയത്. പഴയ കെട്ടിടം പൊളിച്ച് പണിതപ്പോൾ പുതിയ കെട്ടിടത്തിലേക്കുള്ള വഴി ആറ് സെൻറി മീറ്ററോളം കുറഞ്ഞതിനാലാണ് പഞ്ചായത്തിൽനിന്ന് കെട്ടിട നമ്പർ ലഭിക്കാത്തതെന്ന് പി.ടി.എ അധികൃതർ പറഞ്ഞു.
1906ൽ സ്ഥാപിക്കപ്പെട്ട സ്കൂൾ 2015ലാണ് കൊളവല്ലൂർ എജുക്കേഷനൽ വെൽഫെയർ സൊസൈറ്റി ഏറ്റെടുത്തത്. പിന്നീട് പഴയ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പണിതു. വിദ്യാഭ്യാസ വകുപ്പ് കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയെങ്കിലും നിയമപ്രകാരം 3.6 സെൻറി മീറ്റർ വീതിവേണ്ട വഴിയുടെ പേരിലാണ് കെട്ടിട നമ്പർ ലഭിക്കാതെ സാങ്കേതിക കുരുക്കിൽ പെട്ടിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിെൻറ അധീനതയിലുള്ള ഈ വിദ്യാലയം പാനൂർ ഉപജില്ലയിലെ കൂടുതൽ വിദ്യാർഥികളുള്ള സർക്കാർ വിദ്യാലയമാണ്.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രദേശത്തെ സാധാരണക്കാരായ ആളുകളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണിത്.
നവംബർ ഒന്നിനകം പഞ്ചായത്ത് അധികൃതർ ഫിറ്റ്നസ് നൽകിയില്ലെങ്കിൽ എറെക്കാലത്തിനുശേഷം വിദ്യാലയത്തിൽ വരാനൊരുങ്ങുന്ന നൂറ്റമ്പതോളം കുഞ്ഞുമക്കളുടെ സ്വപ്നങ്ങൾക്കാണ് കരിനിഴൽ വീഴുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.