പാനൂർ: വോട്ടുചോദിച്ച് നിമിഷങ്ങൾക്കുള്ളിൽ സ്ഥാനാർഥിയുടെ ഫോട്ടോ വരച്ചുനൽകി കലാകാരിയുടെ സ്നേഹസമ്മാനം. നഗരസഭയിലെ ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി വി. ഹാരിസിെൻറ ഫോട്ടോയാണ് പാനൂർ ജമീല മൻസിലിൽ സിദ്ദീഖിെൻറയും സി.സി. ജമീലയുടെയും മകൾ ഫാത്തിമ നിമിഷങ്ങൾക്കകം വരച്ചു നൽകിയത്.
ഡിഗ്രി വിദ്യാർഥിനിയായ ഫാത്തിമ കന്നിവോട്ടർ കൂടിയാണ്. വോട്ട് അഭ്യർഥനയുമായി ഗൃഹസമ്പർക്കത്തിനെത്തിയപ്പോൾ കന്നി വോട്ടറിൽ നിന്നും അപൂർവ സമ്മാനം ലഭിച്ചതിെൻറ സന്തോഷത്തിലാണ് വി. ഹാരിസ്. പാനൂരിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന വാർഡു കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.