കണ്ണൂർ: വാഹനങ്ങളുമായി കണ്ണൂർ നഗരത്തിലെത്തുന്നവർക്ക് കൂടുതൽ പാർക്കിങ് സൗകര്യങ്ങളൊരുക്കി കോർപറേഷൻ. കോർപറേഷന്റെ സഹായത്തോടെ 'പാർക്ക് എൻ ഷുവർ' എന്ന സോഫ്റ്റ്വെയർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ പേ പാർക്കിങ് കേന്ദ്രങ്ങൾ ആരംഭിച്ചത്.
കവിത തിയറ്ററിനു സമീപം മസ്കോട്ട് പാരഡൈസ് ഉടമ ജയചന്ദ്രനും പയ്യാമ്പലത്ത് ശബരി ടെക്സ്റ്റൈൽസ് ഉടമ ശബരീനാഥും സൗജന്യമായി നൽകിയ സ്ഥലങ്ങളിൽ ആരംഭിച്ച പേ പാർക്കിങ് കേന്ദ്രങ്ങൾ മേയർ ടി.ഒ. മോഹനൻ തുറന്നു. പയ്യാമ്പലത്ത് 60, കവിത തിയറ്ററിന് മുൻവശം 25 എന്നിങ്ങനെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്.
http://parknsure.com എന്ന വെബ്സൈറ്റിലൂടെ പാർക്കിങ് സ്ലോട്ടുകൾ മുൻകൂട്ടി അറിയാൻ സാധിക്കും.ഈ വെബ്സൈറ്റിലൂടെ പ്രീ ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി ടൗണിൽ വരുന്നവർക്ക് മാസ വരിസംഖ്യ നൽകിയും പാർക്കിങ് ഉപയോഗിക്കാം. നേരത്തെ താണയിൽ ആരംഭിച്ച കേന്ദ്രത്തിൽ 60 വാഹനങ്ങൾ പാർക്ക് ചെയ്യാം.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ പി.വി. ജയസൂര്യൻ, അഷ്റഫ് ചിറ്റുള്ളി, കെ.പി. അനിത, ബീബി, ട്രാഫിക് അഡീഷനൽ എസ്.ഐ മഹേന്ദ്രൻ,സി. ജയചന്ദ്രൻ, ശബരീനാഥ്, പാർക്ക് എൻ ഷുവർ പ്രതിനിധികളായ അരുൺജിത്ത്, നാഫിഹ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.