പയ്യന്നൂർ: അമ്മൂമ്മയോടൊപ്പം കളിക്കുന്നതിനിടെ മൂന്നിഞ്ച് വലുപ്പമുള്ള ഇരുമ്പാണി വിഴുങ്ങിയ ഒന്നര വയസ്സുകാരന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി ആണി പുറത്തെടുത്തു. കാസര്‍കോട് ഒടയഞ്ചാല്‍ നായിക്കയം സ്വദേശികളായ ദമ്പതികളുടെ മകനാണ് കഴിഞ്ഞ 14ന് വൈകീട്ട് നാലോടെ അമ്മൂമ്മയോടൊപ്പം കളിക്കവേ നിലത്തുനിന്ന് കിട്ടിയ ആണി വിഴുങ്ങിയത്. അമ്മൂമ്മ തട്ടിക്കളയാന്‍ ശ്രമിച്ചെങ്കിലും കുട്ടി ആണി വിഴുങ്ങിയിരുന്നു.
ഉടന്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ച കുട്ടിക്ക് നടത്തിയ എക്സ്റേ പരിശോധനയില്‍ ആണി ആമാശയത്തില്‍ കുടുങ്ങിക്കിടക്കുന്നതുകണ്ടു. തുടർന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ വീണ്ടും പരിശോധിച്ചപ്പോള്‍ വന്കുടലിെൻറ ആദ്യഭാഗത്തേക്ക് താഴ്ന്നുവന്ന നിലയിലായിരുന്നു ആണി.
രണ്ടുദിവസം കാത്തുനിന്നുവെങ്കിലും ആണി ഇവിടെ ഉറച്ചുനില്‍ക്കുന്ന നിലയിലായതിനാല്‍ വെള്ളിയാഴ്ച രാവിലെ പീഡിയാട്രിക് സര്ജന് ഡോ. സിജോ ജോണിെൻറ നേതൃത്വത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.അനസ്തീഷ്യ വിഭാഗത്തിലെ ഡോ. മോളി, ഡോ. ഹരിദാസന്, ഡോ. അഖില്‍, ഡോ. സജിന എന്നിവരും ശസ്ത്രക്രിയയില്‍ സഹായികളായി. മൂന്നുദിവസം ഡ്രിപ് മാത്രം നല്കിയ കുട്ടിക്ക് ശനിയാഴ്ച വൈകീട്ടു മുതല്‍ പാല് നല്‍കിത്തുടങ്ങിയിട്ടുണ്ട്. കുട്ടി സാധാരണ നിലയിലായതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.