പയ്യന്നൂർ: വൈവിധ്യങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരെ കേരളത്തിന്റെ ആശയും ആയുധവുമായ മാനവികതകൊണ്ട് നേരിടണമെന്ന് പ്രശസ്ത സിനിമ അഭിനേത്രി ഗായത്രി വർഷ. പുരോഗമന കലാ സാഹിത്യ സംഘം പയ്യന്നൂർ മേഖല കമ്മിറ്റി ഷേണായി സ്ക്വയറിൽ നടത്തിയ കേരളം എന്ന മാനവികത പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ഗായത്രി വർഷ. കേരളം ലോകത്തിന് മാതൃകയായ ഇടമാണെന്നും അതിനെ തകർക്കാൻ ആര് ഒരുമ്പെട്ടിറങ്ങിയാലും വിലപ്പോവില്ലെന്നും ഗായത്രി വർഷ പറഞ്ഞു. എം. രാജേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി അഡ്വ. പി. സന്തോഷ് പയ്യന്നൂരിന്റെ ഉപഹാരം സമ്മാനിച്ചു. പി. ശ്യാമള, ഉദയ പയ്യന്നൂർ, കെ.ആർ. സരളാബായ് എന്നിവർ സംസാരിച്ചു. കെ.വി. പ്രശാന്ത് കുമാർസ്വാഗതവും എം. പ്രസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.