രാമൻകുളം

നിലനിൽക്കുമോ പാതയോരത്തെ ജലസമൃദ്ധി ?

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ​ -കാ​ഞ്ഞ​ങ്ങാ​ട്​ റൂ​ട്ടി​ൽ വെ​ള്ളൂ​ർ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ജ​ല​സ​മൃ​ദ്ധി രാ​മ​ൻ​കു​ളം നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ശ​നി​യാ​ഴ്ച ജി​ല്ല ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എം.​എ​ൽ.​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​യാ​യ​ത്​ പ്ര​തീ​ക്ഷ​യേ​കു​ന്നു.

രാ​മ​ൻ​കു​ളം സം​ര​ക്ഷി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​താ​യി ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. ജ​ല​സ​മൃ​ദ്ധി മാ​ത്ര​മ​ല്ല, ഏ​റെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള​തു​കൂ​ടി​യാ​ണ് രാ​മ​ൻ​കു​ളം.

പു​ണ്യ​മൊ​ഴു​ക്കി​യ ത​റ​വാ​ട്

വെ​ള്ളോ​റ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​ര​വ​ധി പൊ​തു​കി​ണ​റു​ക​ളും പൊ​തു​കു​ള​ങ്ങ​ളും നി​ർ​മി​ച്ച ത​റ​വാ​ടാ​യി​രു​ന്നു വെ​ള്ളോ​റ ത​റ​വാ​ട്. ഇ​വ​ർ വെ​ള്ളൂ​രി​ലെ​ത്തി​യ​പ്പോ​ൾ ഇ​വി​ടെ​യും ആ ​പു​ണ്യ​പ്ര​വൃ​ത്തി തു​ട​ർ​ന്നു. സു​മാ​ർ മൂ​ന്ന് നൂ​റ്റാ​ണ്ടു​മു​മ്പ് അ​ന്ന​ത്തെ വെ​ള്ളോ​റ ത​റ​വാ​ട്ടു​കാ​ര​ണ​വ​രാ​യ രാ​മ പൊ​തു​വാ​ളാ​ണ് ഏ​ക്ക​ർ​ക​ണ​ക്കി​ന് വി​സ്തൃ​തി​യി​ൽ വാ​സ്തു​ശി​ൽ​പ സൗ​ന്ദ​ര്യം നി​റ​ഞ്ഞ ഈ ​വി​ശാ​ല​മാ​യ കു​ളം നി​ർ​മി​ച്ച​ത്.

വെ​ള്ളൂ​രി​ലെ കു​ള​ത്തോ​ടൊ​പ്പം കാ​റ​മേ​ലി​ലും കോ​റോ​ത്തും മ​റ്റു ര​ണ്ടു വ​ലി​യ കു​ള​ങ്ങ​ളും പ​ണി​തീ​ർ​ത്ത​താ​യി പ​റ​യു​ന്നു. ക​ണ്ണെ​ത്താ​ത്ത വെ​ള്ളൂ​ർ ക​രി​ങ്ങ​ണ്ണാ​റ്, കാ​ങ്കോ​ൽ വ​യ​ലു​ക​ളു​ടെ ന​ടു​വി​ലാ​ണ് വെ​ള്ളൂ​രി​ലെ കു​ളം നി​ർ​മി​ച്ച​ത്. രാ​മ പൊ​തു​വാ​ൾ പ​ണി​ക​ഴി​പ്പി​ച്ച കു​ളം പി​ന്നീ​ട് രാ​മ​ൻ​കു​ള​മാ​യി മാ​റി. അ​ന്ന് റോ​ഡു​ണ്ടാ​യി​രു​ന്നി​ല്ല. ന​ട​പ്പാ​ത മാ​ത്രം. കൃ​ഷി​പ്പ​ണി​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കു​മാ​യി കു​ള​ത്തി​ന് എ​തി​ർ​ഭാ​ഗ​ത്ത് ത​ണ്ണീ​ർ​പ​ന്ത​ലും ചു​മ​ടു​താ​ങ്ങി​യും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ത​ണ്ണീ​ർ​പ​ന്ത​ലി​ൽ കു​ടി​വെ​ള്ള​മാ​യി സം​ഭാ​രം ന​ൽ​കാ​ൻ ത​റ​വാ​ട്ടി​ലെ മു​തി​ർ​ന്ന സ്ത്രീ​ക​ളെ നി​യോ​ഗി​ച്ച​താ​യും പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു.

നാ​ടി​ന്റെ ജ​ല​സ​മൃ​ദ്ധി നാ​ട്ടു​കാ​രു​ടെ നീ​ന്ത​ൽ​ക്ക​ള​രി

1953ൽ ​അ​ന്ന​ത്തെ ത​റ​വാ​ട്ടു​കാ​ര​ണ​വ​രാ​യി​രു​ന്ന വെ​ള്ളോ​റ​യ​ച്ച​ൻ വി.​എം. ചി​ണ്ട​ൻ മൂ​ത്ത പൊ​തു​വാ​ളാ​ണ് കു​ളം പ​ഞ്ചാ​യ​ത്തി​നും നാ​ട്ടു​കാ​ർ​ക്കു​മാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്രെ. ഇ​തോ​ടെ ജാ​തി, മ​ത ഭേ​ദ​മ​ന്യേ ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന പൊ​തു​കു​ള​മാ​യി രാ​മ​ൻ​കു​ളം മാ​റി. ആ​യി​ര​ക്ക​ണ​ക്കി​ന് നാ​ട്ടു​കാ​ർ​ക്ക് നീ​ന്ത​ൽ​ക്ക​ള​രി​യാ​യി മാ​റി​യ ജ​ലാ​ശ​യം കൂ​ടി​യാ​ണ് രാ​മ​ൻ​കു​ളം. കു​റേ​ക്കാ​ലം ദീ​ർ​ഘ​ദൂ​ര ലോ​റി ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​നം ക​ഴു​ക​ലും കു​ളി​യു​മൊ​ക്കെ ഇ​വി​ടെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, കു​ളം മ​ലി​ന​പ്പെ​ടു​ത്തു​ന്ന​ത് യു​വ​ജ​ന​ങ്ങ​ൾ സം​ഘ​ടി​ച്ച് വി​ല​ക്കി.

ജി​ല്ല​ത​ല അ​ക്വാ​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​നും മ​റ്റു നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കും വേ​ദി​യാ​യ ച​രി​ത്ര​വും രാ​മ​ൻ​കു​ള​ത്തി​ന് സ്വ​ന്തം. അ​ഡ്വ​ഞ്ച​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​നം ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം തു​ട​ർ​ന്നി​രു​ന്നു. കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ ഒ​ട്ടു​മി​ക്ക ക്ല​ബു​ക​ളും ച​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ​തും രാ​മ​ൻ​കു​ള​ത്തി​ലാ​യി​രു​ന്നു.

Tags:    
News Summary - pressure to retain ramankulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.