കുടിവെള്ളം കിട്ടാതെ ജനം; പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

എ​ട​ക്കാ​ട്: കു​ടി​വെ​ള്ളം കി​ട്ടാ​തെ കു​ടും​ബ​ങ്ങ​ൾ വ​ല​യു​മ്പോ​ഴും ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​വു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു.

ര​ണ്ടാം​വാ​ർ​ഡി​ൽ ദേ​ശീ​യ​പാ​ത​ക്ക​രി​കി​ലൂ​ടെ പോ​കു​ന്ന സ​ർ​വി​സ് റോ​ഡി​ന​ടി​യി​ലെ പൈ​പ്പ് മൂ​ന്ന് സ്ഥ​ല​ത്ത് പൊ​ട്ടി റോ​ഡി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു​മാ​സ​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പൊ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം, ഷാ​ദു​ലി​യ മ​സ്ജി​ദ്, കു​ളം ബ​സാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൂ​ടു​ത​ലും ഇ​ത്ത​രം സം​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്. ഇ​വ ന​ന്നാ​ക്ക​ണ​മെ​ങ്കി​ൽ പ​ണി തീ​ർ​ത്ത സ​ർ​വി​സ് റോ​ഡ് ഉ​ൾ​പ്പെ​ടെ കു​ഴി​ക്കേ​ണ്ടി​വ​രും. അ​തി​ന് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ കൂ​ടി സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. പൈ​പ്പ് പൊ​ട്ടി റോ​ഡി​ൽ വെ​ള്ളം ഒ​ഴു​കു​ന്ന​ത് അ​ധി​കൃ​ത​ർ കാ​ണു​ന്ന സ്ഥ​ല​മാ​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഒ​ന്നാം വാ​ർ​ഡി​ൽ പാ​ച്ചാ​ക്ക​ര, ര​ണ്ടാം വാ​ർ​ഡി​ൽ മ​ല​ക്ക് താ​ഴെ, 15ാം വാ​ർ​ഡ് ഡി​സ്​​പെ​ൻ​സ​റി, തീ​ര​ദേ​ശ മേ​ഖ​ല ഉ​ൾ​പ്പെ​ടെ കു​ടി​വെ​ള്ളം കി​ട്ടാ​തെ ജ​നം ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കി​ണ​ർ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത​തു കാ​ര​ണം പ​ല ക​ുടും​ബ​ങ്ങ​ളും ജ​ല അ​തോ​റി​റ്റി വ​ഴി വ​രു​ന്ന പൈ​പ്പ് വെ​ള്ള​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ര​ണ്ടും മൂ​ന്നും ദി​വ​സ​ത്തേ​ക്കു​ള്ള വെ​ള്ളം വ​ലി​യ ടാ​ങ്കി​ൽ ശേ​ഖ​രി​ച്ച് വെ​ക്കു​ന്ന​വ​രാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം വ​രാ​ത്ത അ​വ​സ്ഥ വ​ന്നാ​ൽ കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ലി​യ പ്ര​യാ​സ​ത്തി​ലാ​വും.

എ.​പി. അ​ന്തൂ​ട്ടി(മു​ഴ​പ്പി​ല​ങ്ങാ​ട്)


 


 "ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​രു​ന്ന​ത് വ​ലി​യ ദു​രി​ത​മാ​ണ്. ഉ​ട​ൻ പൈ​പ്പ് ലൈ​നി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണം".

Tags:    
News Summary - People without drinking water; The pipe breaks and the water is wasted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.