പേരാവൂർ: റബർവില വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 191 രൂപ പിന്നിട്ട റബർവില കഴിഞ്ഞ ദിവസങ്ങളിൽ 162 രൂപയായി കുറഞ്ഞു.
ഇതിനു മുൻപ് 2021 മാർച്ചിൽ റബർ വില 160 രൂപയായിരുന്നു. പിന്നീട് ഉയർന്ന് കഴിഞ്ഞ മാസം 191 രൂപ വരെ എത്തി. വിപണിയിലേക്ക് റബർ കൂടുതലായി എത്തിയതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം.
ഉയർന്ന വില ലഭിച്ചതോടെ കർഷകർ കൈവശമുള്ള റബർ ശേഖരം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി വിറ്റഴിച്ചു. വില 200 കടക്കുമെന്ന കർഷക പ്രതീക്ഷകൾ അസ്തമിച്ച നിലയിലാണ്. ഉൽപാദനം കൂടുതലുള്ള നാളുകളിലെ വിലയിടിവ് കർഷകർക്കു നിരാശയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.