പ്രീപെയ്ഡ് ഓട്ടോ; ആളനക്കമില്ലാതെ ട്രാഫിക് റെഗുലേറ്ററി യോഗം

ക​ണ്ണൂ​ര്‍: റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലെ പ്രീ പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​റു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് അ​ന​ന്ത​മാ​യി നീ​ളു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം ന​ട​ത്താ​നാ​യി​ല്ല. ക്വാ​റം തി​ക​യാ​ത്ത​തി​നാ​ലാ​ണ് യോ​ഗം ചേ​രാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. യോ​ഗം വേ​ഗ​ത്തി​ൽ ചേ​രാ​ൻ ജി​ല്ല ക​ല​ക്ട​ര്‍ അ​രു​ൺ കെ. ​വി​ജ​യ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

ക​ഴി​ഞ്ഞ ദി​വ​സം വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ഇ​തു ച​ർ​ച്ച​യാ​യി​രു​ന്നു. പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​റു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം ന​ട​ക്കാ​ത്തതി​ലാ​യി​രു​ന്നു ച​ർ​ച്ച. ഓ​ട്ടോ നി​ര​ക്ക് നി​ശ്ച​യി​ക്കാ​നാ​യി നേ​ര​ത്തെ ചേ​ർ​ന്ന ആ​ര്‍.​ടി.​ഒ, പൊ​ലീ​സ്, ഓ​ട്ടോ തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞി​രു​ന്നു.

​ന​ഗ​ര​പ​രി​ധി​യും നി​ര​ക്കും സം​ബ​ന്ധി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ എ​തി​ർ​പ്പു​ള്ള​തി​നാ​ലാ​ണ് പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ തു​റ​ന്ന​തി​ന് പി​ന്നാ​ലെ പൂ​ട്ടി​യ​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​യ നി​ര​ക്കി​ൽ ഓ​ടാ​നാ​വി​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​പാ​ട്. ന​ഗ​ര​പ​രി​ധി​യും ചാ​ര്‍ജും സം​ബ​ന്ധി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​തി​ര്‍പ്പു​ള്ള​തി​നാ​ൽ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തു​ട​ങ്ങി​യ പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തി​ൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

മൂ​ന്ന് വ​ര്‍ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ്രീ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം പു​ന​രാ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ന​ഗ​ര​പ​രി​ധി തീ​രു​മാ​നി​ച്ച​തു​പോ​ലെ ച​ർ​ച്ച​ചെ​യ്ത് ഓ​ട്ടോ ചാ​ർ​ജും നി​ശ്ച​യി​ച്ചാ​ൽ കൗ​ണ്ട​ർ തു​റ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

Tags:    
News Summary - Prepaid-Auto-Traffic-Regulatory-Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.